തിരുവനന്തപുരം. മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ പോലീസ് പ്രാഥമിക പരിശോധന ആരംഭിച്ചു.
സംസ്ഥാന പോലീസ് മേധാവിക്കും പത്തനംതിട്ട എസ്.പിക്കും ലഭിച്ച പരാതികൾ ക്രോഡീകരിച്ചു തിരുവല്ല ഡി.വൈ.എസ്.പിക്ക് കൈമാറി.നിയമോപദേശം ലഭിച്ച ശേഷം കേസെടുക്കാമെന്നാണ് പോലീസ് നിലപാട്.ഭരണഘടന വിരുദ്ധ പ്രസംഗം വിവാദമയതിന് പിന്നാലെ സംസ്ഥാന പോലീസ് മേധാവിക്കും പത്തനംതിട്ട എസ്.പിക്കും നിരവധി പരാതികൾ ലഭിച്ചിരുന്നു.പിന്നാലെയാണ് പരാതിയിൽ പ്രാഥമിക പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്.പരാതികൾ ക്രോഡീകരിച്ചു തിരുവല്ല ഡി.വൈ.എസ്.പിക്കു കൈമാറി.


പ്രസംഗം പരിശോധിക്കുകയാണ് ആദ്യ നടപടി.പുറത്തു വന്ന ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാൻ ദൃശ്യങ്ങൾ വിദഗ്‌ധ പരിശോധനയ്ക്കു വിധേയമാക്കും.മന്ത്രി ആരോപണ വിധേയനായ സംഭവത്തിൽ ഉന്നത തല നിര്‍ദേശമില്ലാതെ പൊലീസ് അന്വേഷണം ഉണ്ടാകില്ല.സംഭവത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്.അതിനു ശേഷം മാത്രമേ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയുള്ളു.പ്രസംഗ സമയത്തു വേദിയിലുണ്ടായിരുന്ന റാന്നി,തിരുവല്ല എം.എൽ.എമാരുടേതടക്കം മൊഴിയും രേഖപ്പെടുത്തണം.

അതിനിടെ മന്ത്രി സജി ചെറിയനെതിരെ കോടതിയിലും ഹർജി എത്തി.തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്.ദേശാഭിമാനം വൃണപ്പെടുത്തിയതിനു കേസെടുക്കാൻ പോലീസിനോട് നിർദ്ദേശിക്കണമെന്നാവശ്യം.കൊച്ചി സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹർജി മറ്റന്നാൾ പരിഗണിക്കും.
ദേശീയ അപകീർത്തിപ്പെടുത്തൽ നിരോധനം ആക്ട് 1971 വകുപ്പ് രണ്ട് പ്രകാരമുള്ള കുറ്റം മന്ത്രിക്കു എതിരെ നിലനിൽക്കുമെന്നാണ് നിയമവിദഗ്ദ്ധരുടെ അഭിപ്രായം.