കരിപ്പൂര്‍. പൊലീസ് വീണ്ടും സ്വർണ്ണം പിടികൂടി. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ കണ്ണൂർ സ്വദേശി മുഹമ്മദ് റാസിയിൽ നിന്നാണ് ഒരു കിലോയിലധികം സ്വർണ്ണം പൊലീസ് കണ്ടെടുത്തത്. ശരീരത്തിന്റെ രഹസ്യ ഭാഗത്തും, ഷൂസിനുള്ളിലും ക്യാപ്സൂൾ രൂപത്തിലാക്കിയായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

മെഡിക്കൽ എക്സറേ പരിശോധനയിലാണ് പൊലീസ് ഇത് കണ്ടെത്തിയത്. മുഹമ്മദ് റാസിയെ സ്വീകരിക്കാനെത്തിയ കൊടുവള്ളി സ്വദേശി നിസാറിനേയും, ഒരു വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു.