തിരുവനന്തപുരം:
കേരള നിയമസഭയിൽ അസാധാരണ സംഭവങ്ങൾ .മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തെപ്പറ്റി നിയമസഭ നർത്തിവെച്ച് ചർച്ച വേണമെന്ന പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ ആരംഭിച്ച് എട്ട് മിനിട്ടിനുള്ളിൽ ഇന്നത്തെ നിയമ സഭാ സമ്മേളനം പിരിഞ്ഞു.
ചോദ്യോത്തരവേള നിർത്തിവെച്ച് മന്ത്രി സജി ചെറിയാനെതിരായ പ്രമേയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം തുടങ്ങി.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തരവേള നിർത്തിവെച്ചു. എന്നാൽ പ്രതിപക്ഷത്തെപ്പോലും അമ്പരിപ്പിച്ച തരത്തിൽ എട്ട് മിനിട്ടിനുള്ളിൽ നടപടികൾ അവസാനിപ്പിച്ച് സഭയിൽ പ്രതിപക്ഷത്തിന് വിഷയം ഉന്നയിക്കാനുള്ള അവസരം പോലും നിഷേധിച്ച്ത് വൻ പ്രതിഷേധത്തിന് ഇടയാക്കി. സഭ വിട്ടിറങ്ങിയ പ്രതിപക്ഷം പ്ലക്കാർഡുമായി അംബേദ്ക്കർ പ്രതിമയ്ക്ക് ചുറ്റം നിന്ന് മുദ്രാവാക്യം മുഴക്കി. തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് സംസാരിച്ചു. തങ്ങൾ നൽകിയ അടിയന്തിര പ്രമേയത്തിന് മറുപടി പറയാതെ ഭരണപക്ഷം ഒളിച്ചോടി.മന്ത്രി രാജിവെയ്ക്കണം. ഇത് നാടിനെയും, ഭരണഘടനയേയും അവഹേളിക്കലാണന്നും വി ഡി സതീശൻ പറഞ്ഞു.ആർ എസ് എസ് നേതാവ് ഗോൾവാക്കറുടെ അഭിപ്രായമാണ് മന്ത്രി പറഞ്ഞത്. സജി ചെറിയാൻ ഭരണഘടനാ ശില്പിയായ ഡോ: ബി ആർ അംബേദ്ക്കറെ അവഹേളിച്ചു. മന്ത്രിയെ പുറത്താക്കണം. മന്ത്രിയെ ന്യായികരിക്കാൻ വന്നവരോട് ഞങ്ങൾക്ക് സഹതാപമാണെന്നും സതീശൻ പറഞ്ഞു.