courtesy. kidilan tolls ,fb

2022 ജൂലൈ 06 ബുധൻ

BREAKING NEWS

👉 പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ ആരംഭിച്ച് 8 മിനിട്ടിനുള്ളിൽ ഇന്നത്തെ നിയമ സഭാ സമ്മേളനം പിരിഞ്ഞു.

👉 ചോദ്യോത്തരവേള നിർത്തിവെച്ച് മന്ത്രി സജി ചെറിയാനെതിരായ പ്രമേയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം.

👉 പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തരവേള നിർത്തിവെച്ചു.

👉 മന്ത്രി സജി ചെറിയാൻ്റെ മല്ലപ്പള്ളിയിലെ ഭരണഘടനാവിരുദ്ധ പ്രസംഗത്തിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടിയന്തിര പ്രമേയ നോട്ടീസ് നൽകി.

👉 മന്ത്രി സജി ചെറിയാൻ്റെ വിവാദ പ്രസംഗം പോലീസ് അന്വേഷിക്കും

👉 വിവാദം കത്തിനിൽക്കേ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് .

👉ഇന്നലെ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ പത്മശ്രീ പി ഗോപിനാഥന്‍ നായരുടെ (99 ) സംസ്‌കാരം ഇന്ന് വൈകുന്നേരം ഔദ്യോഗിക ബഹുമതികളോടെ നെയ്യാറ്റിന്‍കര ടി ബി ജംഗ്ഷനിലെ വസതിയില്‍.

കേരളീയം

🙏കാലവര്‍ഷം കനത്തതോടെ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രൊഫഷണല്‍ കോളേജുകള്‍, ഐ സി എസ് ഇ, സി ബി എസ് ഇ സ്‌കൂളുകള്‍, അംഗനവാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

🙏 ഇന്നലെ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ പത്മശ്രീ പി ഗോപിനാഥന്‍ നായരുടെ (99 ) സംസ്‌കാരം ഇന്ന് വൈകുന്നേരം ഔദ്യോഗിക ബഹുമതികളോടെ നെയ്യാറ്റിന്‍കര ടി ബി ജംഗ്ഷനിലെ വസതിയില്‍.

🙏ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാന്‍ രാജിവക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. മന്ത്രിക്കെതിരെ പരാതി പ്രളയം. പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലും നടന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും വിശദീകരണം തേടി. ഭരണഘടനയെയല്ല, ഭരണസംവിധാനത്തെയാണു വിമര്‍ശിച്ചതെന്നും രാജി വയ്ക്കില്ലെന്നും മന്ത്രി സജി ചെറിയാന്‍.

🙏മന്ത്രി സജി ചെറിയാനെതിരേ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖനും സംഘവും രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്കു പരാതി നല്‍കി. സജി ചെറിയാനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

🙏’പഞ്ചാബ് മോഡല്‍ പ്രസംഗം’ നടത്തിയ ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കു മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടിവന്ന സാഹചര്യത്തിന്റെ മറ്റൊരു പതിപ്പാണ് സജി ചെറിയാന്റെ ‘മല്ലപ്പള്ളി മോഡല്‍’ പ്രസംഗമെന്ന് നിയമവിദഗ്ധര്‍. 1985 ലാണ് ആര്‍ ബാലകൃഷ്ണപിള്ള ‘പഞ്ചാബ് മോഡല്‍’ പ്രസംഗം നടത്തിയത്.

🙏ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. വിമര്‍ശിച്ചത് ഭരണകൂട സംവിധാനത്തെയാണ്. ഭരണഘടനയുടെ അന്തഃസത്ത തകര്‍ന്നു എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടയായതില്‍ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നു.

🙏മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഭരണഘടനാ മൂല്യം ഉയര്‍ത്തിപിടിച്ച് നടപടിയെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ രാജ്ഭവന്‍ ചോദിച്ചതായി അറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

🙏മാധ്യമപ്രവര്‍ത്തക
യോട് അപമര്യാദയായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആരോപിച്ച് പി.സി. ജോര്‍ജിനെതിരേ കേസുമായി പോലീസ്. പീഡനക്കേസില്‍ പരാതിക്കാരിയുടെ പേരു വെളിപെടുത്തിയതിനെ ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകയോട് ‘എങ്കില്‍ നിങ്ങളുടെ പേരു പറയാ’മെന്നു പറഞ്ഞതിനെതിരേയാണ് മ്യൂസിയം പോലീസ് കേസെടുത്തത്.

🙏കെഎസ്ആര്‍ടിസി വര്‍ക് ഷോപ്പുകളുടെ എണ്ണം 93 ല്‍നിന്ന് 22 ആക്കി കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

🙏സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒന്നര കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് 55 ലക്ഷം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് 50 ലക്ഷം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് 45 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചത്.

🙏ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്ന് സിബിഐയോട് കോടതി. ഈ മാസം 16 ന് വിശദീകരണം നല്‍കണം.

🙏ജസ്റ്റിസ് കെമാല്‍ പാഷക്കെതിരെ സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയുടെ പരാതി. പി.സി. ജോര്‍ജിനെതിരെ നല്‍കിയ പീഡന കേസില്‍ ജാമ്യം കിട്ടാന്‍ അനധികൃതമായി ഇടപ്പെട്ടെന്നാണ് പരാതി. ജാമ്യം നല്‍കിയ ജഡ്ജിയുമായി കെമാല്‍ പാഷക്ക് ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു.

🙏കീഴടങ്ങാന്‍ എത്തിയ പ്രതിയെ കോടതി മുറിയില്‍ കയറിപ്പിടിച്ചു തട്ടിക്കൊണ്ടുപോകാന്‍ പോലീസ് നടത്തിയ ശ്രമം അഭിഭാഷകര്‍ തടഞ്ഞു. അഡ്വ റജീന കോടതിയില്‍ ഹാജരാക്കിയ നിരവധി കേസിലെ പ്രതിയായ സാം ജിത്തിനെയാണ് മലയിന്‍കീഴ് എസ്എച്ച്ഒ പ്രതാപന്‍ കാട്ടാക്കട കോടതി മുറിയില്‍നിന്നു പിടികൂടാന്‍ ശ്രമിച്ചത്.

🙏നെടുങ്കണ്ടത്ത് തോട്ടങ്ങളില്‍ മരംവീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. മൈലാടുംപാറയിലും പച്ചക്കാനത്തുമാണ് അപകടം ഉണ്ടായത്. മൈലാടുംപാറയില്‍ ഏലത്തോട്ടത്തില്‍ പണിയെടുത്തിരുന്ന മുത്തുലക്ഷ്മി (56) യും പച്ചക്കാനത്ത് ജാര്‍ഖണ്ഡ് സ്വദേശി ബാജു കിന്‍ഡോ (60) യുമാണു മരിച്ചത്.

🙏കെട്ടിട നമ്പര്‍ ക്രമക്കേടില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ജീവനക്കാരന്‍ പി സി കെ രാജന്‍, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി, യാസിര്‍ എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.

🙏യുവതീ പ്രവേശന സുപ്രീംകോടതി ഉത്തരവിനു പിറകേ ശബരിമല കയറിയ കനകദുര്‍ഗയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയും തമ്മില്‍ വിവാഹിതരായി. പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നെന്ന് ഇരുവരും പറഞ്ഞു.

courtesy. kidilan trolls ,fb

🙏മലപ്പുറം ആഢ്യന്‍പ്പാറയിലെ വനത്തില്‍ കുടുങ്ങിയ യുവാവ് ഒടുവില്‍ രക്ഷപ്പെട്ടു. പ്ലാക്കല്‍ ചോല കോളനിയിലെ കുട്ടിപെരകന്റെ മകന്‍ ബാബുവാണ് ഒരു രാത്രി മുഴുവന്‍ പന്തിരായിരം വനത്തില്‍ അകപ്പെട്ടത്.

🙏ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണ കേസില്‍ പ്രധാന പ്രതി സഫീര്‍ കസ്റ്റഡിയില്‍. എസ്ഡിപിഐ ജില്ലാ നേതാവാണ് സഫീര്‍. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത് സഫീറാണ്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി.

🙏പ്രസവത്തിനിടെ നവജാത ശിശുവും അമ്മയും മരിച്ചത് ചികിത്സാ പിഴവു മൂലമാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

ദേശീയം

🙏ഗുജറാത്തില്‍ പ്രഭാത നടത്തത്തിനിടെ യുവാവ് ട്രക്കിടിച്ച് കൊല്ലപ്പെട്ട കേസില്‍ ഭാര്യയും കാമുകനും അറസ്റ്റിലായി. വാടകക്കൊലയാളിക്കു 10 ലക്ഷം രൂപ നല്‍കിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നു പോലീസ് പറഞ്ഞു.

🙏ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്കെതിരെ സുപ്രീം കോടതി നടത്തിയ വിമര്‍ശനത്തെ അപലപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് തുറന്ന കത്ത്. 15 മുന്‍ ജഡ്ജിമാര്‍, 77 മുന്‍ ഉദ്യോഗസ്ഥര്‍, സേനയിലെ 25 വിരമിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങി 117 പേരാണ് കത്തില്‍ ഒപ്പുവച്ചത്.

🙏വാസ്തുശാസ്ത്ര വിദഗ്ധന്‍ ചന്ദ്രശഖര്‍ ഗുരുജിയെ ആളുകള്‍ നോക്കി നില്‍ക്കേ കുത്തിക്കൊന്നു. കര്‍ണാടകയുടെ ഹുബ്ബള്ളിയിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ഹോട്ടലില്‍ എത്തിയ രണ്ടു പേര്‍ റിസപ്ഷനില്‍വച്ചാണ് ചന്ദ്രശേഖറിനെ കുത്തിക്കൊന്നത്.

🙏മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നിലെ യഥാര്‍ഥ ‘ശില്‍പി’ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. കഴിഞ്ഞ മാസം നടന്ന നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനു പിന്നാലെയാണ് സേനയിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് ഉറപ്പിച്ചതെന്നും ഒരു വിമത നീക്കത്തിന് കാഞ്ചി വലിച്ചതെന്നും ഷിന്‍ഡെ പറഞ്ഞു.

🙏ആരോഗ്യ ഇന്‍ഷ്വറന്‍സിന് 18 ശതമാനം നികുതി, ആശുപത്രിയില്‍ മുറിക്ക് അഞ്ചു ശതമാനം, രത്നാഭരണങ്ങള്‍ക്ക് ഒന്നര ശതമാനം. പ്രധാനമന്ത്രിയുടെ ‘കുടുംബം തകര്‍ക്കല്‍ നികുതി നയം’ വേദനാജനകംതന്നെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ട്വിറ്ററില്‍.

🙏വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില അതീവ ഗുരുതരം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ ലാലു പ്രസാദിന്റെ മക്കളുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യനിലയിലെ പുരോഗതി അന്വേഷിച്ചു.

അന്തർദേശീയം

🙏ബ്രിട്ടനിലെ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിലെ രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ രാജിവച്ചു. റിഷി സുനക്, സാജിദ് ജാവിദ് എന്നീ മന്ത്രിമാരാണ് രാജിവച്ചത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിലപാടുകളോട് വിയോജിച്ചാണ് മന്ത്രിമാരുടെ രാജി.

🙏ബലി പെരുന്നാളിനോടനുബന്ധിച്ച് 737 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്തെ പല ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവരെയാണു മോചിപ്പിക്കുക.

🙏സൗദി അറേബ്യയില്‍ ആദ്യമായി മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്കു വനിതയെ നിയമിച്ചു. ശയ്ഹാന ബിന്‍ത് സാലെഹ് അല്‍ അസാസിനെയാണ് മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചത്.

കായികം

🙏എഡ്ജ്ബാസ്റ്റണില്‍ വിജയം ഇംഗ്ലണ്ടിനോടൊപ്പം. ഇതോടെ ഇംഗ്ലണ്ട്- ഇന്ത്യ ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചു. എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. 114 റണ്‍സ് നേടിയ ജോണി ബെയര്‍‌സ്റ്റോയുടേയും 142 റണ്‍സ് നേടിയ ജോ റൂട്ടിന്റേയും സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ നിര്‍ണായക ടെസ്റ്റില്‍ വിജയത്തിലേക്ക് നയിച്ചത്.

🙏ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ പുരുഷ വിഭാഗം സെമിയിലെത്തി. അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ ഇറ്റലിയുടെ ജാനിക് സിന്നറെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയാണ് ജോക്കോവിച്ച് തുടര്‍ച്ചയായ നാലാം വിംബിള്‍ഡണ്‍ കിരീടമെന്ന ലക്ഷ്യത്തോട് ഒരു പടികൂടി അടുത്തത്.