പാലക്കാട്. യാക്കര തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സയ്ക്കിടെ യുവതി മരിച്ചു.
കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാർത്തികയാണ് മരിച്ചത്.അനസ്തേഷ്യ നല്കുന്നതിനിടയിൽ സംഭവിച്ച പിഴവാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം. പാലക്കാട് സൗത്ത് പൊലീസിൽ പരാതി നൽകി
ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആശുപത്രി അതികൃതർ.
പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്ന ഐശ്വര്യ എന്ന യുവതിയും കുട്ടിയും കഴിഞ്ഞദിവസം മരിച്ചത് ഒച്ചപ്പാടായിരുന്നു. ചികില്സാപ്പിഴവുമൂലമാണ് മരണം എന്നാണ് ആരോപണമുയര്‍ന്നത്. ഇതിന്റെ അന്വേഷണം നടതക്കുന്നതിനിടെയാണ് അടുത്ത മരണം.