തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ പരാമർശിച്ച് പത്തനംതിട്ട മല്ലപ്പള്ളിയിൽ വിവാദ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടി.
നിയമസഭാ സമ്മേളനം നടക്കുന്ന വേളയിൽ പ്രതിപക്ഷത്തിന് കിട്ടിയ ഏറ്റവും നല്ല വടിയായി ഇതിനെ പ്രതിപക്ഷം ഉയർത്തി കാട്ടുന്നു.
ഭരണപക്ഷത്തെ വലിയ രീതിയിൽ പ്രതിക്കൂട്ടിലാക്കിയ ഈ
വിഡിയോ സി പി എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ഫെയ്സ് ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തു.
വിഷയത്തിൽ കേരള ഗവർണ്ണർ ഉദ്യോഗസ്ഥരോട് വിവരങ്ങൾ ആരാഞ്ഞു.
ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി സജി ചെറിയാൻ സത്യപ്രതിജ്ഞാ ലംഘം നടത്തിയെന്നും മന്ത്രി രാജിവെയ്ക്കണമെന്ന് കെ പി സി സി പ്രസിഡൻറ് കെ.സുധാകരൻ. ഭരണഘടനയുടെ മഹത്വമറിയാത്ത മന്ത്രി രാജിവെച്ചില്ലങ്കിൽ കടുത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് മുൻ ജസ്റ്റീസ് കെ. കെമാൽ പാഷ പറഞ്ഞു.
ഒരു മന്ത്രി പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് മന്ത്രിയിൽ നിന്നുണ്ടായതെന്ന് മുൻ ലോക് സഭ സെക്രട്ടറി
പി ഡി റ്റി ആചാരി അഭിപ്രായപ്പെട്ടു.
മന്ത്രി സജി ചെറിയാൻ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു.
എന്നാൽ മന്ത്രി ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും വിമർശാത്മകമായ സമീപനമാണ് സ്വീകരിച്ചതെന്നും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. ഉദയഭാനു പറഞ്ഞു.