എറണാകുളം: തൃപ്പുണിത്തുറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃപ്പുണിത്തുറ എസ് എൻ ജംഗ്ഷനിലായിരുന്നു അപകടം. ചോറ്റാനിക്കര സ്വദേശി അഖിൽ, ഉദയംപേരൂർ സ്വദേശി വൈശാഖ് എന്നിവരാണ് മരിച്ചത്. ഇരുമ്പനം ടെർമിനലിൽ നിന്ന് ഗ്യാസ് കയറ്റി പോകുകയായിരുന്ന ലോറിയാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. ഇന്നലെ അർധരാത്രിയായിരുന്നു അപകടം.