കൊച്ചി . പരാതി നല്കാന് വൈകിയാൽ ലൈംഗികാതിക്രമ കേസും മറ്റും കേസുകളും ഒരുപോലെ പരിഗണിക്കരുതെന്ന് ഹൈക്കോടതി. ഇരയുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങൾ ഇതില്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതിയുടെ നിരീക്ഷണം . പോക്സോ കേസിലെ കീഴ്കോടതി ഉത്തരവിനെതിരെ പത്തനാപുരം സ്വദേശി നല്കിയ അപ്പീലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ഉത്തരവ്.
ലൈംഗിക കുറ്റകൃത്യങ്ങളിൽ പരാതി നല്‍കാനുള്ള കാലതാമസത്തെ മറ്റ് കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസിലെ കാലതാമസവുമായി താരതമ്യം ചെയ്യാനാവില്ലെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. ഇത്തരം കേസുകളിൽ ഇരയുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഇരയുടെ മാനസികാവസ്ഥ കുടുംബം തുടങ്ങിയ ഘടങ്ങൾ ഇതിൽ പ്രധാനമെന്നുമാണ് കോടതി കണ്ടെത്തൽ. കേസെടുക്കാൻ കാലതാമസമുണ്ടായി എന്ന കാരണത്താലാണ് കേസ് ഇല്ലാതാകുന്നില്ലെന്നും കോടതി ചൂണ്ടികാട്ടി.
കേസിന്റെ വസ്തുതകളിലോ യാഥാര്‍ഥ്യ ങ്ങളിലോ ദുരൂഹതയുണ്ടെങ്കില്‍ മാത്രമേ കാലതാമസം എന്നത് പരിഗണിക്കേണ്ടതുള്ളുവെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവില്‍ പറയുന്നു. നമ്മുടെ സാമൂഹ്യ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ ഇത്തരം പരാതികള്‍ നല്കാന് പരിമിതികളുണ്ടെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നു.
പോക്സോ കേസിലെ കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പത്തനാപുരം സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
കേസിൽ പെൺകുട്ടിയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകളില്ലെന്ന വാദം പരിഗണിച്ച് കീഴ്കോടതി വിധിച്ച അഞ്ച് വര്‍ഷം കഠിന തടവ് മൂന്ന് വര്‍ഷമായി ഹൈക്കോടതി കുറച്ചു.