പാലക്കാട് : മണ്ണാർക്കാട് 13കാരി പ്രസവിച്ച സംഭവത്തിൽ 16 വയസ്സുകാരനായ സഹോദരൻ അറസ്റ്റിൽ. പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. കഴിഞ്ഞ മെയിലാണ് പെൺകുട്ടി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവസിച്ചത്.

ഗർഭാവസ്ഥയിൽ ചിക്തസ തേടി ആശുപത്രിയിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്
പോലീസ് കേസെടുത്ത് അന്വേഷണം പിന്നാലെ ആരംഭിച്ചു. ആക്രി സാധനങ്ങൾ വാങ്ങാൻ എത്തിയവർ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നായിരുന്നു വീട്ടുകാർ ആദ്യം നൽകിയ മൊഴി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ അറസ്റ്റിലായത്.