കോട്ടയം. ഫാരിസ് അബൂബക്കർ ആറുവർഷമായി കേരളത്തിന്റെ നിഴൽ മുഖ്യമന്ത്രിയാണെന്ന് പിസി ജോര്‍ജ്ജ് ആരോപിച്ചു.

ഫാരിസും ആയി ഒരു ബന്ധവും പാടില്ല എന്ന് സിപിഎം പിണറായിക്ക് നിർദേശം നൽകിയതാണ്.ഈ നിർദേശം അവഗണിച്ച് ആണ് പിണറായി ഇപ്പോളും ബന്ധം തുടരുന്നത്.


2009 ൽ മുഹമ്മദ് റിയാസിന് കോഴിക്കോട് സീറ്റ് നല്കിയതിന് പിന്നിൽ ഫാരിസ്
ഫാരിസ് മലപ്പുറത്ത് താമസിച്ചാണ് 2004 പാർട്ടി സമ്മേളനത്തിൽ പിണറായിക്ക് സഹായം നല്കിയത്.
2009 ൽ കോഴിക്കോട് സീറ്റ്‌ വീരേന്ദ്ര കുമാറിന് നൽകാതെ മുഹമ്മദ് റിയാസ് ന് നൽകി,അന്ന് തന്നെ ഇത് പേയ്‌മെന്റ് സീറ്റ് എന്ന് ആരോപണം ഉയർന്നിരുന്നു.

ഇന്ന് അതെ മുഹമ്മദ്‌ റിയാസ് ആണ് മുഖ്യമന്ത്രിയുടെ മരുമകൻ. 2004 ൽ മലപ്പുറം സമ്മേളനം മുതൽ സിപിഎം ൽ ഫാരിസിന്റെ പിടിയിൽ ആണ്
പിണറായിയുടെ മെന്‍റര്‍ ആണ് ഫാരിസ് അബൂബക്കർ.സംസ്ഥാന ഭരണത്തിൽ പിണറായി എടുക്കുന്ന ഏത് തീരുമാനവും ഫാരിസിന്റേതാണ്.താൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഇഡി ആവശ്യപ്പെട്ടാൽ മൊഴി നൽകും.

ഈപി ജയരാജൻ നടത്തിയത് കലാപ ആഹ്വാനം, എന്ത് കൊണ്ട് കേസ് എടുക്കുന്നില്ല.എ കെ ജി സെന്റർ ആക്രമണത്തിൽ പ്രതിയെ പിടികൂടാൻ പോലീസിന് ആകുന്നില്ല,ഏതേങ്കിലും നേതാക്കളുടെ മകൻ ആണ് പ്രതി എന്ന് കരുതുന്നു.അതിനാൽ ആണ് അറസ്റ്റ് വൈകുന്നത്.

തനിക്കും സ്വപ്നക്കും എതിരെ കേസ് എടുത്തത് ഇതേ കാരണത്താൽ,ഈപിക്കെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് കണ്‍ന്റോണ്‍ണ്മെന്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

തെളിവുകൾ കൊടുക്കാൻ തയ്യാർ, മുഹമ്മദ് റിയാസ് ഫാരിസ് അബൂബക്കറിന്റെ ബിനാമി
കേരളത്തിലെ തൊഴിലില്ലാത്തവരുടെ കണക്കെടുപ്പ്.അവരുടെ വിവരങ്ങൾ എല്ലാം ഈ ഡാറ്റയിൽ ഉണ്ട്

ഈ ഡാറ്റാ സൂക്ഷിച്ചിരിക്കുന്നത് എവിയാണ്.ഈ ഡാറ്റാ വിറ്റതായി തനിക്ക് അറിയാം.ആവശ്യം വരുമ്പോൾ തെളിവുകൾ നല്കും. തന്റെ ജാമ്യം റദ്ദാക്കാൻ പരാതിക്കാരി ഹൈക്കോടതിയിൽ സമീപിച്ചതിൽ സന്തോഷം
അവർക്ക് അപ്പീൽ കൊടുക്കാം, ഇപ്പോൾ പ്രചരിക്കുന്ന അശ്ലീല ഓഡിയോ വ്യാജം ആണെന്നും പിസി പറഞ്ഞു.