തിരുവനന്തപുരം:
രാഹുൽ ഗാന്ധിയുടെ ഓഫീസിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്ത സംഭവത്തിൽ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് ഫോട്ടോ ഗ്രാഫറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പി ജോയിയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
4.04ന് എടുത്ത ചിത്രത്തിൽ ഗാന്ധി ചിത്രം ചുമരിൽ തന്നെയുണ്ട്. രാഹുലിന്റെ ഓഫീസിൽ അതിക്രമിച്ച് കടന്നവരെയെല്ലാം 3.45ന് തന്നെ പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് ചിത്രം തകർപ്പെട്ടത്. മാതൃഭൂമി ന്യൂസ് ഇത് സംബന്ധിച്ച് പുറത്തുവിട്ട ആദ്യ വീഡിയോയിലും ഗാന്ധി ചിത്രം തകർക്കപ്പെടാതെ കിടിക്കുന്നത് വ്യക്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Home News Breaking News രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവം; കേസെടുത്തതായി മുഖ്യമന്ത്രി