തിരുവനന്തപുരം:
എ കെ ജി സെൻ്റർ ആക്രമണത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ പ്രതിപക്ഷത്തിൻ്റെ അടിയന്തിര പ്രമേയത്തിൻമേൽ നിയമസഭയിൽ ചർച്ച.പി സി വിഷ്ണുനാഥാണ് വിഷയം അവതരിപ്പിച്ചത്.കഴിഞ്ഞ വ്യാഴം രാത്രിയിലാണ് അഞ്ജാതൻ ആക്രമണം നടത്തിയത്. ഇത് വരെ പ്രതിയെ പിടിച്ചാനാകാത്തത് വൻ പ്രതിഷേധത്തിനിടയാക്കി.
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് നിയമസഭ സമ്മേളിച്ചപ്പോൾ പ്രതിപക്ഷം ഈ വിഷയത്തിൻമേൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. വിഷയം ചർച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണി വരെ സഭ നിർത്തിവെച്ച് ഈ വിഷയം ചർച്ച ചെയ്യും.