ഇടുക്കി : ഏലപ്പാറക്ക് സമീപം  കോഴിക്കാനം എസ്‌റ്റേറ്റിൽ മണ്ണിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. കോഴിക്കാനം എസ്‌റ്റേറ്റിലെ ലൈൻ സിൽ രാജുവിൻ്റെ ഭാര്യ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യമാണ് മരിച്ചത്. മൂന്ന് മക്കളുണ്ട്. ഫയർ ഫോഴ്‌സ് നടത്തി തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്
പുഷ്പ അടുക്കളയുടെ സമീപത്ത് നിൽക്കുമ്പോഴായിരുന്നു അപകടം. വീട്ടിലുണ്ടായിരുന്ന ഭർത്താവും കുട്ടിയും അത്ഭുതകരമായി രക്ഷപ്പെട്ടു. ലയത്തിന് പുറകിലുള്ള മണ്ണാണ് വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണത്. പുലർച്ചെ നാല് മണിക്കായിരുന്നു അപകടം.