കൊച്ചി:
പീഡന പരാതി നൽകിയ യുവതിക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ യുട്യൂബർ സൂരജ് പാലക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരമാർശം നടത്തുകയും ചെയ്തുവെന്നാണ് കേസ്
എറണാകുളം സത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതി തന്നെയാണ് ഈ കേസിലും പരാതിക്കാരി. പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൂരജ് പാലക്കാരൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.