courtesy. kidilan trolls,fb

2022 ജൂലൈ 04 തിങ്കൾ

കേരളീയം

🙏സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നു ചോദ്യം ചെയ്യും. കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്.

🙏ജീവനു ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്തുക്കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും മുന്‍ മന്ത്രി കെ.ടി ജലീലിനും എതിരേ ആരോപണങ്ങളുന്നയിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി ഫോണ്‍കോളുകള്‍ വന്നത്.

🙏സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയയാള്‍ കസ്റ്റഡിയില്‍. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശിയായ നൗഫലിനെയാണ് പെരിന്തല്‍മണ്ണ പൊലീസ് പിടികൂടിയത്. നാലു മാസമായി മാനസിക പ്രശ്നങ്ങള്‍ക്കു ചികിത്സ തേടുന്ന ആളെന്ന് സഹോദരന്‍ നിസാര്‍ പറഞ്ഞെന്നു പോലീസ് അറിയിച്ചു.

courtesy. martin joseph koottummel, kidilan trolls,fb

🙏അവധിദിനമായിരുന്ന ഇന്നലെ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെത്തി രണ്ടു ലക്ഷത്തോളം ഫയലുകള്‍ തീര്‍പ്പാക്കി. സംസ്ഥാനത്തെ അയ്യായിരത്തിലധികം സര്‍ക്കാര്‍ ഒഫീസുകളിലായി 70 ശതമാനം ജീവനക്കാര്‍ ഹാജരായി.

🙏ജി.സി.ഡി.എ ലേസര്‍ ഷോ പദ്ധതിയിലെ അഴിമതിയില്‍ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എന്‍. വേണുഗോപാല്‍ അടക്കം ഒമ്പതു പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. ഒരു കോടിയോളം രൂപ സര്‍ക്കാറിന് നഷ്ടം ഉണ്ടാക്കിയതിനാണ് കേസെടുത്തത്.

🙏രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് സംസ്ഥാന നേതൃത്വം ഇടപെട്ടാണു പിരിച്ചു വിടല്‍.

🙏പി.സി. ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പീഡനക്കേസിലെ പരാതിക്കാരി. പൊലീസ് ചുമത്തിയ വകുപ്പുകള്‍ക്കപ്പുറം ചില കാര്യങ്ങളുണ്ട്.

🙏പീഡനക്കേസില്‍ അറസ്റ്റിലായ പി.സി. ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച കോടതിയുടെ നടപടി ജുഡീഷ്യറിയുടെ അന്തസ് ഉയര്‍ത്തിയെന്ന് ജസ്റ്റിസ് കെമാല്‍ പാഷ.

🙏എകെജി സെന്ററിലേക്കു കല്ലെറിയുമെന്ന് ഫേസുബക്കില്‍ കുറിച്ച റിജുവിന് ജാമ്യം. ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കി സ്റ്റേഷന്‍ ജാമ്യത്തില്‍തന്നെ റിജുവിനെ വിട്ടയച്ചു.

🙏വിമാനയാത്രാ നിരക്ക് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ആഭ്യന്തര സര്‍വീസുകള്‍ക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും കൊവിഡ് മഹാമാരിക്കാലത്തിന് മുന്‍പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കമ്പനികള്‍ ഇടാക്കുന്നത്.

🙏മുഖ്യമന്ത്രി അഭിമാനമില്ലാത്ത നേതാവായെന്നും ഉളുപ്പ് വേണമെന്ന വി.എസ് അച്യുതാനന്ദന്റെ പഴയ വാക്കുകളാണ് തനിക്കു പറയാനുള്ളതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പി.സി ജോര്‍ജിന്റെ അറസ്റ്റ് പ്രതികാര നടപടിയാണ്.

🙏എകെജി സെന്ററിനും കോട്ടയം ഡിസിസി ഓഫീസിനും നേരെ ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ടിടത്തും പോലീസ് സംരക്ഷണം ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം ഉണ്ടായത്.

🙏നികുതി വെട്ടിച്ചുള്ള സ്വര്‍ണാഭരണ വില്‍പന പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സ്വര്‍ണവ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള ഗോള്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

🙏നേമത്തുള്ള കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു.

🙏യുഡിഎഫ് ഭരിക്കുന്ന ചാലക്കുടി നഗരസഭ ചെയര്‍മാന്‍ സ്ഥാനം ഉടനേ രാജിവയ്ക്കണമെന്ന് വി.ഒ പൈലപ്പനോട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

🙏വീട്ടുമുറ്റത്തു പാര്‍ക്കു ചെയ്തിരുന്ന വാഹനം തീയിട്ട് നശിപ്പിച്ചു. ഇടുക്കി രാജകുമാരി കുരുവിളാസിറ്റി വിളയക്കാട്ട് ബേസില്‍ ജോണിന്റെ വാഹനമാണ് കത്തിച്ചത്. വാഹനത്തിന് തീ കൊളുത്തിയ ശേഷം വീട്ടുമുറ്റത്തും പരിസരത്തും മുളകുപൊടിയും വിതറിയിരുന്നു.

🙏മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ പതിനാറുകാരനായ സഹോദരനെ അറസ്റ്റുചെയ്ത് ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു.

courtesy. kidilan trolls ,fb

ദേശീയം

🙏ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകി, ആയിരക്കണക്കിനു യാത്രക്കാര്‍ വലഞ്ഞു. രണ്ടു ദിവസമായി ഇന്‍ഡിഗോ 55 ശതമാനം സര്‍വീസുകളും വൈകി. എയര്‍ ഇന്ത്യയില്‍ ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ഇന്‍ഡിഗോ ജീവനക്കാര്‍ കൂട്ടമായി മെഡിക്കല്‍ ലീവ് എടുത്തതുമൂലമാണ് വിമാന സര്‍വീസുകള്‍ വൈകിയതെന്നാണു റിപ്പോര്‍ട്ട്.

🙏ജമ്മുകാഷ്മിരീല്‍ പിടിയിലായ രണ്ടു ലഷ്‌കറെ ത്വയ്ബ ഭീകരില്‍ ഒരാള്‍ ബിജെപി നേതാവ്. ന്യൂനപക്ഷ മോര്‍ച്ചയുടെ ഐടി സെല്‍ മുന്‍ മേധാവിയാണ് പിടിയിലായ താലിബ് ഹുസൈന്‍ ഷാ. താലിബിനെയും കൂട്ടാളി ഫൈസല്‍ അഹമ്മദ് ദാറിനേയും നാട്ടുകാരാണു ജമ്മുവിലെ റിയാസിയില്‍നിന്നു പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.


🙏കോടതിയുടെ പരിഗണനയിലുഉള്ള ഗൗരവമുള്ള കേസുകള്‍ ഡിജിറ്റല്‍ മീഡിയകളും സമൂഹ മാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്നതു നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി ജഡ്ജി ജെബി പാര്‍ഡിവാല.

🙏സമാജ്വാദി പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ട് പുനസംഘടിപ്പിക്കുന്നു. എല്ലാ ഭാരവാഹികളെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തു.

🙏സ്വവര്‍ഗാനുരാഗിയായ യുവാവ് ലൈംഗിക ബന്ധത്തിനിടെ ഫോട്ടോയെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്തെന്നാരോപിച്ച് 21 കാരനായ നിയമവിദ്യാര്‍ഥിയെ കൊന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.

🙏ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയില്‍ ക്ഷേത്രത്തില്‍ ഉറങ്ങിക്കിടന്നയാളെ കഴുത്തറുത്തു കൊന്നു. മുത്തച്ഛന്റെ ഗ്രാമം സന്ദര്‍ശിക്കാനെത്തിയ അമേത്തി സ്വദേശിയായ പങ്കജ് ശുക്ല(35)യാണ് കൊല്ലപ്പെട്ടത്.

അന്തർദേശീയം

🙏ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ മാളിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ഏതാനും പേര്‍ക്കു പരിക്കുണ്ട്. ഒരാളെ അറസ്റ്റ് ചെയ്തു.

കായികം

🙏മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പറും മലയാളിയുമായ ഇ.എന്‍ സുധീര്‍ അന്തരിച്ചു. 1970-കളില്‍ ഇന്ത്യയിലെ മികച്ച ഗോള്‍കീപ്പറെന്ന് പേരെടുത്ത അദ്ദേഹം രാജ്യത്തിനായി ഒമ്പത് മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.

🙏ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ കൂറ്റന്‍ ലീഡ് ലക്ഷ്യമാക്കി ഇന്ത്യ. മൂന്നാംദിനത്തിലെ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 125 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യക്കിപ്പോള്‍ ആകെ 257 റണ്‍സിന്റെ ലീഡായി. നേരത്തെ ഇംഗ്ലണ്ടിനെ 284 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 132 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു.