കൊല്ലം.താരസംഘടനയായ അമ്മയുടെ പ്രസിഡൻറ് മോഹൻലാലിന് ഗണേഷ് കുമാർ എംഎൽഎ കത്തയച്ചു. ഇടവേള ബാബുവിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ഗണേഷ് കുമാറിന്റെ കത്ത്.

പ്രസിഡൻ്റിനോടായി 9 ചോദ്യങ്ങളാണ് ഗണേഷ് കുമാർ കത്തിലൂടെ ചോദിച്ചിരിക്കുന്നത്. അമ്മയുടെ അംഗത്വ ഫീസ് ഉയർത്തിയതിനെയും ഗണേഷ് കുമാർ ചോദ്യം ചെയ്തു. ജഗതി ശ്രീകുമാറിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവർത്തിയെ അപലപിക്കാൻ അമ്മ തയ്യാറാകുമോ എന്ന് കത്തിൽ ചോദ്യം.

ബിനീഷ് കോടിയേരിയുടെ വിഷയം ഉന്നയിച്ചത് പരസ്പരം ചെളി വാരിയെറിയാനാണെന്നും വിമർശനം. അമ്മ ക്ലബ്ബ് ആണെന്ന് പറഞ്ഞപ്പോൾ മോഹൻലാൽ മിണ്ടാതിരുന്നതിനെയും ഗണേഷ് കുമാർ കത്തിലൂടെ വിമർശിച്ചു. മുൻപ് പ്രസിഡന്റിന് അയച്ച കത്തുകൾക്ക് മറുപടി ലഭിച്ചിട്ടില്ല. ഇത്തവണ അങ്ങനെ ഉണ്ടാവില്ലെന്ന് കരുതുന്നതെന്നും ഗണേഷ് കുമാർ കത്തിലൂടെ വ്യക്തമാക്കി.