പാലക്കാട്.ജീവന് ഭീഷണി ഉണ്ടെന്ന് സ്വർണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് . മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ
ആരോപണങ്ങൾ ഉന്നയിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി.
പെരിന്തൽമണ്ണ സ്വദേശി നൗഫലാണ് ഭീഷണിപ്പെടുത്തിയത് എന്ന് സ്വപ്ന .
തനിക്കൊരു പാർട്ടിയുമായി ബന്ധമില്ലെന്നും സ്വപ്നയെ വിളിച്ചിരുന്നു എന്നും നൗഫൽ വ്യക്തമാക്കി. സ്വപ്നയുടെ പരാതിയെ തുടർന്ന് നൗഫലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുവെന്നാണ് സ്വപ്ന സുരേഷ് പരാതിനല്‍കി
താനും കുടുംബവും ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ആരോപണങ്ങൾ ഉന്നയിക്കരുത്.ഇ ഡി യിൽ മൊഴി നൽകുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണി. വിളിച്ചയാൾ മരട് അനീഷിന്റെ പേര് പറഞ്ഞു. കെ.ടി ജലീൽ പറഞ്ഞിട്ടാണ്
വിളിക്കുന്നതെന്ന് പറഞ്ഞതായും സ്വപ്ന സുരേഷ് . ഭീഷണിപ്പെടുത്തുന്ന ഫോൺകോൾ റെക്കോർഡുകൾ ഉൾപ്പെടെ സ്വപ്ന ഡിജിപിക്ക് പരാതി നൽകി.

സ്വപ്നയെ ഭീഷണിപ്പെടുത്തിയ പെരിന്തൽമണ്ണ സ്വദേശി നൗഫലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വപ്ന സുരേഷിനെ വിളിച്ചിരുന്നു എന്ന് നൗഫൽ .
വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് സ്വപ്നയുടെ നമ്പർ ലഭിച്ചത്
മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കരുത് എന്ന് ആവശ്യപ്പെട്ടതായും നൗഫൽ വ്യക്തമാക്കി.

നൗഫലിനെതിരെ സമാനമായ പരാതികൾ വന്നിട്ടുണ്ടെന്ന് പോലീസ് .എന്നാൽ
നൗഫൽ കഴിഞ്ഞ നാലുമാസമായി മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ നേടുന്ന ആളാണെന്ന് സഹോദരൻ നിസാർ പറഞ്ഞു.