തത്തമംഗലത്തിന് അഴകായി ശിവരൂപം

പത്തനാപുരം: ചന്ദ്രക്കലച്ചൂടി കഴുത്തില്‍ സ്വര്‍ണ്ണ നാഗവും രുദ്രാക്ഷമാലയും ചാര്‍ത്തി പത്മാസനത്തിനുള്ള ശിവ ഭഗവാന്റെ മനോഹര ശില്‍പം തലവൂര്‍ തത്തമംഗലം ക്ഷേത്ര സന്നിധിയില്‍ അണിഞ്ഞൊരുങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുളള തത്തമംഗലം ശ്രീമഹാദേവ ക്ഷേത്ര കവാടത്തിന് മുന്‍വശത്തായാണ് ഉടക്കും ത്രിശൂലവും കയ്യിലേന്തിയുള്ള ഭഗവാന്റെ അതിമനോഹര രൂപം നിര്‍മിച്ചിരിക്കുന്നത്.
ശില്‍പിയും ചിത്രകാരനുമായ തലവൂര്‍ രണ്ടാലുംമൂട് സ്വദേശി ഷൈന്‍ലാല്‍ ആണ് മഹാദേവ ശില്‍പം ക്ഷേത്ര സന്നിധിയില്‍ നിര്‍മിച്ചത്. ആറ് മാസം മുമ്പാണ് ശില്‍പ നിര്‍മ്മാണം ആരംഭിച്ചത്. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ ഇതിനോടകം ശില്‍പ്പത്തിനായി ചെലവഴിച്ചതായി ഷൈന്‍ പറഞ്ഞു.

Advertisement