2022 ജൂൺ 03 ഞായർ
BREAKING NEWS
👉 മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ കടുതൽ ആരോപണങ്ങളുമായി പി സി ജോർജ് .വിദേശയാത്രകളിൽ ഫാരീസ് ബന്ധം. വീണാ വിജയൻ്റെ സാമ്പത്തീക ഇടപാടുകളും അന്വേഷിക്കണം.
👉 മുഖ്യമന്ത്രിക്കെതിരെ മാധ്യമങ്ങളുടെ മുന്നിൽ കുടുംബസമേതം പി സി ജോർജ് .മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടകേസ് കൊടുക്കും. അഭിഭാഷകനുമായി ഇന്ന് ഇക്കാര്യം ആലോചിക്കും.
👉 മൂന്ന് ദിവസമായിട്ടും ഏ കെ ജി സെൻ്റർ ബോംബ് എറിഞ്ഞ പ്രതിയെ പിടികൂടാനായില്ല.
👉 സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ
👉 കള്ള് ഷാപ്പ് ലൈസൻസിയിൽ നിന്ന് കൈകൂലി വാങ്ങിയ സംഭവത്തിൽ പാലക്കാട്ട് എട്ട് എക്സൈസ് കാർക്ക് കൂടി സസ്പെൻഷൻ
കേരളീയം
🙏കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയുടെ വില 14 രൂപ വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി. നിലവിലുള്ള സ്റ്റോക്ക് തീരുന്നതുവരെ 84 രൂപയ്ക്ക് മണ്ണെണ്ണ വില്‍ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ അറിയിച്ചു.
🙏സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്ത് ഓഫീസുകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിനാണ് ഓഫീസ് തുറക്കുന്നത്. പൊതുജനങ്ങള്‍ക്കു ഇന്ന് സേവനങ്ങള്‍ നല്‍കില്ല. പഞ്ചായത്ത് ഡയറക്ടര്‍ ഓഫീസും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം.
🙏പീഡന പരാതിക്കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി.സി ജോര്‍ജിന് ജാമ്യം. കലാപമുണ്ടാക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു പിറകേയാണ് സോളാര്‍ തട്ടിപ്പുകാരിയുടെ പീഡനക്കേസില്‍ പോലീസ് അറസ്റ്റു ചെയ്തത്. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്റ്റ്.

🙏മുഖ്യമന്ത്രി പിണറായി വിജയന്റെ ബിനാമിയാണു വിവാദ വ്യവസായി ഫാരിസ് അബൂബക്കറെന്ന് പി.സി. ജോര്‍ജ്. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ഉടനേ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ ബിനിമി ഇടപാടുകളും അമേരിക്കന്‍ യാത്രയും അന്വേഷിക്കണമെന്ന് കേന്ദ്ര ഏജന്‍സികളോട് ആവശ്യപ്പെടും. ജാമ്യം ലഭിച്ചതിനു പിറകേ, ദൈവത്തിനു നന്ദി എന്നു പ്രതികരിച്ച ജോര്‍ജ് മാധ്യമപ്രവര്‍ത്തകയോടു മോശമായി സംസാരിച്ചതിനു ക്ഷമ ചോദിച്ചു.
🙏ബിജെപിയും സിപിഎമ്മും തമ്മില്‍ ഒത്തുകളിയാണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. തന്നെ അഞ്ചു ദിവസം ചോദ്യം ചെയ്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്തു കൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തത്. ബഫര്‍ സോണ്‍ സംബന്ധിച്ച് പിണറായി വിജയന് ആശയക്കുഴപ്പം ഉണ്ടാക്കരുത്.
🙏മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡന പരാതി കേസില്‍ സിബിഐക്കു സത്യസന്ധമായി മൊഴി നല്കിയതിനുള്ള പ്രതികാരമായാണ് തനിക്കെതിരേ പീഡനക്കേസ് കെട്ടിച്ചമച്ചതെന്ന് പിസി ജോര്‍ജ്ജ്.
🙏അറസ്റ്റിനു ശേഷം മാധ്യമങ്ങളെ കണ്ട പിസി ജോര്‍ജ്ജും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ, പി.സി ജോര്‍ജ്ജ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതു തെറ്റാണെന്നു ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകയോട് പിന്നെ നിങ്ങളുടെ പേര് പറയണോയെന്ന് പി.സി ജോര്‍ജ്ജ് ക്ഷുഭിതനായി ചോദിച്ചു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ ജോര്‍ജ് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധിച്ചു.
🙏പീഡന പരാതിയില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി.സി ജോര്‍ജ് തന്റെ പേരു വെളിപെടുത്തിയതിനെതിരെ മറ്റൊരു പരാതി കൂടി നല്‍കുമെന്ന് പരാതിക്കാരി. ജോര്‍ജ്ജിനെതിരായ പീഡനപരാതിയില്‍ തന്റെ കൈയില്‍ തെളിവുണ്ട്. എട്ടുവര്‍ഷമായി അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്. എന്നോട് അവിടേയും ഇവിടേയും വരാന്‍ പറഞ്ഞിട്ടുള്ളതിന്റെ തെളിവു ടെലിഫോണ്‍ സംഭാഷണങ്ങളിലുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
🙏മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അവഗണിക്കുകയും സോളാര്‍ കേസിലെ പ്രതിയുടെ മൊഴിയുടെ പേരില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.
🙏അഭയ കേസില്‍ പ്രതിയായ സിസ്റ്റര്‍ സെഫിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്. എല്ലാ ശനിയാഴ്ചകളിലും സിബിഐ ഓഫിസിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ടാല്‍ മതിയെന്ന് ഹൈക്കോടതി മാറ്റി.
🙏മതനിന്ദ ആരോപിച്ചുള്ള കേസില്‍ സ്വപ്ന സുരേഷിന്റെ അഭിഭാഷകന് അഡ്വ. കൃഷ്ണരാജിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
🙏വാഹനാപകടത്തില്‍ പരിക്കേറ്റ് വഴിയില്‍ വീണു കിടന്നയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനും ആശുപത്രിയില്‍ എത്തിക്കാനും നേതൃത്വം നല്കി രാഹുല്‍ ഗാന്ധി. വണ്ടൂരിലെ പൊതുപരിപാടി കഴിഞ്ഞ് രാഹുല്‍ ഗാന്ധി ഗസ്റ്റ് ഹൗസിലേക്കു പോകുമ്പോഴാണ് വടപുറത്ത് ഒരാള്‍ ടൂവീലര്‍ അപകടത്തില്‍പെട്ടത് കണ്ടത്.
🙏സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് രോഗികള്‍ മരിക്കാനിടയായ സംഭവം ഗൗരവമുള്ളതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ പേവിഷ ബാധയ്ക്കുള്ള മരുന്നുകളുടെ ഗുണ നിലവാരമില്ലാത്തതുമൂലമാണോ രോഗികള്‍ മരിക്കാന്‍ കാരണമെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
🙏വീടു വാടകയ്ക്കെടുത്ത മോഷ്ടാക്കള്‍ സോപ്പ് മുതല്‍ കിടക്ക വരെ വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കൊള്ളയടിച്ചു. സംഭവത്തില്‍ മൂന്നു പേരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
🙏സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തെരഞ്ഞടുത്തത്.
🙏എറണാകുളം ചെമ്പുമുക്കില്‍ താഴ്ന്നു കിടന്ന കേബിള്‍ കഴുത്തില്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.
🙏എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. എകെജി സെന്ററിനു കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്തു. അന്തിയൂര്‍കോണം സ്വദേശി റിച്ചു സച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്.
ദേശീയം
🙏മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. ഇരുപക്ഷവും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പൂനെയില്‍ നിന്നുള്ള എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ സാംഗ്രാം തോപ്തെയാണ് മഹാവികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാര്‍ഥി. കൊളാമ്പയില്‍ നിന്നുള്ള ബിജെപി എംഎല്‍എയും മുന്‍ ശിവസേന നേതാവുമായ രാഹുല്‍ നര്‍വേക്കറാണ് എതിരാളി. നാളെയാണു ഷിന്‍ഡെ സര്‍ക്കാര്‍ വിശ്വാസവോട്ടു തേടുക.
🙏നബി വിരുദ്ധ പരാമര്‍ശത്തില്‍ നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് കൊല്‍ക്കത്ത പൊലീസ്. സുപ്രീംകോടതി ഡല്‍ഹി പോലീസിനെതിരേ രൂക്ഷമായി വിമര്‍ശിച്ചതിനു പിറകേയാണ് കൊല്‍ക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
🙏ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ചു. സുബൈര്‍ സമര്‍പ്പിച്ച ജാമ്യപേക്ഷ പട്യാല ഹൗസ് കോടതി തള്ളി. സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 1983 ലെ ഒരു ഹിന്ദി സിനിമയിലെ ഒരു ദൃശ്യം പങ്കുവച്ച് നടത്തിയ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്.
🙏പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവായ കാഷ്മീരി മാധ്യമപ്രവര്‍ത്തക സന ഇര്‍ഷാദ് മട്ടുവിന് യാത്ര വിലക്ക്. ഫ്രാന്‍സിലേക്കുള്ള യാത്രക്കായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ സനയെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു.
🙏ഉദയ്പൂര്‍ കൊലപാതകത്തില്‍ അറസ്റ്റിലായ മുഖ്യപ്രതികള്‍ക്കു കോടതി മുറ്റത്ത് കൈയ്യേറ്റം. ജയ്പൂര്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തു കൊണ്ടുവരുന്നതിനിടെയാണ് അഭിഭാഷകര്‍ അടക്കം ഒരു സംഘം ആളുകള്‍ കൈയ്യേറ്റം ചെയ്തത്.
🙏യുഎസ് മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ. റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.
കായികം
🙏ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലാണ്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യന്‍ സ്കോറിന് 332 റണ്‍സ് പുറകിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍.
🙏നേരത്തെ റിഷഭ് പന്തിന് പിന്നാലെ രവീന്ദ്ര ജഡേജ നേടിയ സെഞ്ചുറിയുടെയും വാലറ്റത്ത് ജസ്പ്രീത് ബുമ്രയുടെ വെടിക്കെട്ടിന്റെയും കരുത്തിലായിരുന്നു ഇന്ത്യ മികച്ച സ്കോറിലെത്തിയത്. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സടിച്ച് ലോക റെക്കോര്‍ഡിട്ട ബുമ്രയാണ് ഇന്ത്യയെ 416 റണ്‍സിലെത്തിച്ചത്.
🙏പോളണ്ടിന്റെ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാടെക്കിന്റെ 37 മത്സരങ്ങള്‍ നീണ്ട വിജയത്തുടര്‍ച്ചയ്ക്ക് അവസാനം. വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് മൂന്നാം റൗണ്ടില്‍ ഫ്രാന്‍സിന്റെ അലിസെ കോര്‍നെറ്റ് താരത്തെ അട്ടിമറിച്ചു. ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പായ അമേരിക്കയുടെ കൊക്കോ ഗഫും മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായി.