കോഴിക്കോട്.കാലിക്കറ്റ് സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാരന്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി മണികണ്ഠനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട് സർവകലാശാ ഉത്തരവിറക്കി.പ്രതി മണികണ്ഠൻ
പെൺകുട്ടിയെ പീഡിപ്പിച്ച ആകാശപ്പാതാ പ്രദേശം രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് സന്ദർശിച്ചു.


കാടുമൂടിക്കിടക്കുന്ന പ്രദേശം സുരക്ഷിതമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും,അനധികൃതമായി സ്ഥലത്തേക്ക് പ്രവേശിക്കുന്നത് തടയുമെന്നും , സുരക്ഷാ വേലികൾ സ്ഥാപിക്കുമെന്നും രജിസ്റ്റാർ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് സർവകലാശാലയിലെ കരാർ ജീവനക്കാരനായ സെക്യൂരിറ്റി ക്യാമ്പസിൽ എത്തിയ പ്ലസ് വൺ വിദ്യർത്ഥിയെ ആകാശപ്പാതാ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചത്