തിരുവനന്തപുരം. എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസില്‍

സംശയത്തിന്റെ പേരിൽ കസ്റ്റഡിയിൽ എടുത്ത ആളെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു.അന്തിയൂർകോണം സ്വദേശി റിജു.വാണ് അറസ്റ്റിലായത്. എ.കെ.ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടതിനാണ് ഇയാളെ അറസ്റ്റ്ചെയ്തത്. കലാപാഹ്വാനത്തിനാണ് കേസ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്

റിജുവിനെ കസ്റ്റഡിയിൽ എടുത്തത് വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്കാണ്. അറസ്റ്റ് രേഖപ്പെടുത്തിയത് കസ്റ്റഡിയിലെടുത്തു 30 മണിക്കൂറിനു ശേഷ മാണെന്ന് ആക്ഷേപമുണ്ട്. മാനംരക്ഷിക്കാനാണ് ഇതെന്നാണ് പരാതി.