പിസി ജോര്‍ജ്ജിനെതിരെ സോളര്‍ കേസ് പ്രതിയുടെ പീഡന പരാതിയില്‍ ജാമ്യമില്ലാ കേസ്,അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന

തിരുവനന്തപുരം . ഗൂഡാലോചനക്കസേുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിച്ച പിസി ജോര്‍ജ്ജിനെതിരെ ചോദ്യം ചെയ്യലിനിടെ പീഡന പരാതിയും അറസ്റ്റും. സോളര്‍ കേസ് പ്രതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് ലഭിക്കുന്ന വിവരം. ജാമ്യമില്ലാത്ത വകുപ്പുകള്‍പ്രകാരമാണ് പിസിയുടെ അറസ്റ്റ്. പിസി രാവിലെ പത്രമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയോട് പ്രതികാരം ചെയ്യുമെന്ന് വെല്ലുവിളിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് വന്‍ വിവാദത്തിലേക്കുനീങ്ങുമെന്നാണ് സൂചന.

……..

രാവിലെ നടന്ന പത്ര സമ്മേളന സംഭാഷണങ്ങള്‍ ഇങ്ങനെ. സരിതയെ പോലെയുള്ള ഒരാൾ പറയുന്നതിനെക്കുറിച്ച് ചോദിക്കുന്നത് തന്നെ ശരിയല്ല.സരിതയ്ക്ക് മറുപടി ഇല്ല

പിണറായിക്ക് വട്ടിളകിയിരിക്കുന്നു.പിണറായിക്ക് അധികാരം പോകുമോയെന്ന പേടി,നിരന്തരം തനിക്കെതിരെ കേസെടുക്കുന്നു.

പിണറായിക്കെതിരെ പ്രതികാരം ചെയ്യും ,മാന്യമായി ജനങ്ങളെ അണിനിർത്തി ജനകീയമായിട്ടിരിക്കും പ്രതികാരം ചെയ്യുക. പി.സി.ജോർജ് മുഖ്യമന്ത്രിയും കുടുംബവും കള്ളക്കടത്തു നടത്തിയതിനു താൻ എന്ത് തെറ്റ് ചെയ്തു.ലാവ്‌ലിൻ കേസ് വന്നാൽ പിണറായി അകത്താകും.

സരിതയുടെ രഹസ്യ മൊഴിയിൽ പേടിയില്ല.കണ്ടിട്ടുള്ള നേതാക്കളിൽ ഏറ്റവും മാന്യൻ താൻ ആണെന്ന് സരിത മുൻപ് പറഞ്ഞിട്ടുണ്ട്,പി.സി. ജോർജ്ജ്.7 തവണ എം.എൽ.എ ആയ തന്റെ മുഴുവൻ സ്വത്തുക്കളും പിണറായിക്ക് നൽകാം.പിണറായിയുടെ സ്വത്തിന്റെ നാലിലൊരു ഭാഗം പോലും തനിക്കില്ല എന്നും പിസി ജോര്‍ജ്ജ് അറിയിച്ചു.

Advertisement