2022 ജൂലൈ 02 ശനി

BREAKING NEWS

കേരളീയം

🙏എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെക്കുറിച്ച് ഒരു തുമ്പും കിട്ടിയില്ല. സിസിടിവിയും ചില ഫേസ്ബുക്ക് അക്കൗണ്ടുകളും പരിശോധിച്ചെങ്കിലും പ്രതിയിലേക്ക് എത്താനായില്ല.

🙏മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പി.സി ജോര്‍ജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും. ഇന്ന് 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു.

🙏സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളും ഡോളറും തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. കുടുംബ സ്വത്തായി ലഭിച്ച സ്വര്‍ണമാണെന്നും സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമില്ലെന്നുമാണ് സ്വപ്നയുടെ വാദം.

🙏രാജ്യത്ത് വിദ്വേഷ അന്തരീക്ഷം സൃഷ്ടിച്ചതിനു പിന്നില്‍ സുപ്രീം കോടതി വിമര്‍ശിച്ച നൂപുര്‍ ശര്‍മ്മ മാത്രമല്ല, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവരാണെന്നു രാഹുല്‍ ഗാന്ധി എംപി. വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും അന്തരീക്ഷം സൃഷ്ടിക്കുന്നത് രാജ്യവിരുദ്ധ നടപടിയാണെന്നും രാഹുല്‍ പറഞ്ഞു.

🙏എസ്എഫ്ഐക്കാര്‍ ആക്രമിച്ച എംപി ഓഫീസ് തന്റേതല്ല, ജനങ്ങളുടേതാണെന്ന് രാഹുല്‍ഗാന്ധി എംപി. അക്രമം നടത്തിയത് കുട്ടികളാണ്. കുട്ടികളോടു പരിഭവമില്ല. ദേഷ്യവുമില്ല.

🙏ബത്തേരിയില്‍ ബഫര്‍സോണ്‍ വിരുദ്ധ റാലി നയിച്ച് രാഹുല്‍ ഗാന്ധി. ബിജെപിയുടെയും സിപിഎമ്മിന്റെയും ആശയങ്ങളില്‍ തന്നെ അക്രമമുണ്ടെന്നും ആക്രമിച്ചു ഭയപ്പെടുത്താനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

martin joseph koottummel, kidilan trolls, fb

🙏സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ ‘മെഡിസെപ്’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അടക്കം 30 ലക്ഷം പേര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതാണ് മെഡിസെപ്.

🙏എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിനു തത്കാലം കലാപക്കേസില്ല. സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താന്‍ ശ്രമിച്ചെന്നാണ് എഫ്ഐആര്‍. സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

🙏കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം വെറും തമാശയായിരുന്നെന്നു പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി ഫലം ദേശീയതലത്തില്‍ വളരെ തമാശയായിരുന്നു. 1,25,509 പേര്‍ക്ക് എ പ്ലസ് കിട്ടിയതിനെ കുറിച്ചായിരുന്നു പരാമര്‍ശം. ഇത്തവണ എ പ്ലസിന്റെ കാര്യത്തില്‍ നിലവാരം ഉള്ളതാക്കി. മന്ത്രി പറഞ്ഞു.

🙏ബഫര്‍സോണ്‍ വിഷയത്തില്‍ താനയച്ച കത്തിനു മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന രാഹുല്‍ ഗാന്ധി എംപിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ്. രാഹുല്‍ ഗാന്ധി ജൂണ്‍ എട്ടിനു മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് 13 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. ജൂണ്‍ 23 ന് മുഖ്യമന്ത്രി മറുപടി നല്‍കി. ‘

🙏സ്വപ്ന പ്രതിയായ സര്‍ക്കാരിനെതിരായ ഗൂഢലോചനക്കേസില്‍ എച്ച്ആര്‍ഡിഎസ് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. എച്ച്ആര്‍ഡിഎസ് ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു ഉള്‍പ്പടെയുള്ളവരുടെ മൊഴിയാണ് എടുത്തത്.

🙏മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ടമേളം തുടര്‍ന്നതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വേദിക്കു പുറത്ത് സ്വാഗതമോതാന്‍ നിയോഗിച്ച ചെണ്ടമേള സംഘം കൊട്ടിയത്.

🙏മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് നിശബ്ദരാക്കാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

🙏കെപിസിസി പ്രസിഡന്റ് കെ. സുധാകരന് വട്ടാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. എകെജി സെന്ററിനു നേരെയുള്ള ബോംബേറ് കണ്ണൂര്‍ ഡിസിസിയില്‍ ആസൂത്രണം ചെയ്തതാണ്.

🙏തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഉമാ തോമസിനെതിരെ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി. മതത്തെ ഉപയോഗിച്ച്

🙏രാഹുല്‍ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും നാളേയും തുടരും. രാവിലെ 11 ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കും. മലപ്പുറം വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കും.

🙏 മലപ്പുറം ജില്ലയില്‍ നാളെ അഞ്ചു പൊതു പരിപാടികളില്‍ പങ്കെടുക്കും.

🙏വിഴിഞ്ഞത്ത് ഒന്നര വയസ്സുകാരിയെ തേപ്പുപ്പെട്ടി കൊണ്ട് പൊള്ളലേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. മുല്ലൂര്‍ സ്വദേശി അഗസ്റ്റിനാണ് പിടിയിലായത്.

🙏അട്ടപ്പാടിയില്‍ യുവാവിനെ കൊലപ്പെടുത്തിയത് പണത്തിന്റെ പേരിലാണെന്ന് പാലക്കാട് എസ്പി ആര്‍ വിശ്വനാഥ്. തോക്ക് നല്‍കാമെന്നു പറഞ്ഞ് കൊല്ലപ്പെട്ട നന്ദകിഷോറും ഗുരുതര പരിക്കേറ്റ വിനായകനും പ്രതികളില്‍നിന്ന് പണം വാങ്ങിയിരുന്നു.

courtesy.martin joseph koottummel, kidilan trolls, fb

ദേശീയം

🙏കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കും. 89 കാരനായ അമരീന്ദര്‍ സിംഗ് ഇപ്പോള്‍ ശസ്ത്രക്രിയയ്ക്കായി ലണ്ടനിലാണ്.

🙏ഉദയ്പൂര്‍ കൊലക്കേസിലെ പ്രതി റിയാസ് അക്താരിയുടെ ബൈക്ക് നമ്പര്‍ മുംബൈ ഭീകരാക്രമണ തീയതിയെ ഓര്‍മിപ്പിക്കുന്ന 2611. അയ്യായിരം രൂപ അധികം നല്‍കിയാണ് ഈ നമ്പര്‍ സ്വന്തമാക്കിയതെന്ന് പൊലീസ്.

🙏സിഗരറ്റ് കവറുകള്‍ മാറ്റാന്‍ തീരുമാനിച്ച് കമ്പനികള്‍. പാക്കറ്റിനായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഉപേക്ഷിക്കുകയാണ്. മണ്ണില്‍ അലിഞ്ഞ് പോകാന്‍ കഴിയുന്ന കവറാണ് ഇനി മുതല്‍ സിഗരറ്റ് പാക്കറ്റായി വരികയെന്ന് കമ്പനികള്‍ അറിയിച്ചു.

🙏സിംഗപ്പൂരില്‍ ടോയ്ലറ്റ് മലിനജലം ശുദ്ധീകരിച്ച് പുതിയ ബിയര്‍ പുറത്തിറക്കി. റീസൈക്കിള്‍ ചെയ്ത മലിനജലം ഉപയോഗിച്ച് ന്യൂബ്രൂ എന്ന പേരിലുള്ള ബിയറാണു പുറത്തിറക്കിയത്.

കായികം

🙏ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനമവസാനിക്കുമ്പോള്‍, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഋഷഭ്പന്തിന്റെയും പുറത്താകാതെ 83 റണ്‍സടിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് തുണയായത്.