വിതുരയിൽ 12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്റർ പിടിയിൽ

തിരുവനന്തപുരം. വിതുരയിൽ 12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്റർ പിടിയിൽ.
വിതുര സ്വദേശി ബെഞ്ചമിനാണ് പിടിയിലായത്. ആറ് മാസം മുമ്പ് കുട്ടിയെ ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സ്കൂൾ കേന്ദ്രീകരിച്ചുള്ള ചൈൽഡ് ലൈൻ കൗൺസിലിംഗിനിടെയാണ് സംഭവം പുറത്തറിയുന്നത്. പീഡന ശ്രമം പുറത്ത് പറയാതിരിക്കാൻ ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറയുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Advertisement