എറണാകുളം. പള്ളുരുത്തിയിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ .
നാല് പേരിൽ നിന്നുമായി 135 ഗ്രാം എംഡിഎംഎ യും , 500 ഗ്രാം കഞ്ചാവും കണ്ടെത്തി. മുഹമ്മദ് ഷാഫി,നിധിൻ , റിൻഷാദ്, അക്ബർ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തിയിലെ അമ്മ ലോഡ്ജിൽ മട്ടാഞ്ചേരി എ സി പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.