സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇടിഞ്ഞു. ഒരു പവന് 37320 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4665 രൂപയായി. ഇന്നലത്തെ വിലയെ അപേക്ഷിച്ച് ഇന്ന് പവന് 80 രൂപയും, ഗ്രാമിന് 10 രൂപയും കുറഞ്ഞു.

പവന് 960 രൂപയും, ഗ്രാമിന് 120 രൂപയും കുറഞ്ഞ് ജൂണ്‍ -15 ന് വില ഇതിനു മുമ്ബത്തെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 37720 രൂപയിലെത്തിയിരുന്നു. എന്നാല്‍, വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 65.30 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 522.40 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 653 രൂപയും ഒരു കിലോഗ്രാമിന് 65,300 രൂപയുമാണ്.

അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കുത്തനെയുണ്ടായ ഇടിവാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിച്ചത്. റിസര്‍വ്വ് ബാങ്കിന്റെ നിരന്തരമായ ഇടപെടലുകളാണ് കൂടുതല്‍ തകര്‍ച്ചയില്‍ നിന്നും രൂപയെ രക്ഷിച്ചു നിര്‍ത്തിയിരുന്നത്. ആഗോള തലത്തില്‍ വ്യാവസായിക ലോഹങ്ങളായ ചെമ്ബ്, ടിന്‍, ലെഡ്, ഇരുമ്ബയിര് എന്നിവയുടെയല്ലാം വില വര്‍ധിച്ചിട്ടുണ്ട്.

ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഒരു പവന് 38,680 രൂപയിലും, ഗ്രാമിന് 4835 രൂപയിലും തുടര്‍ന്നതിന് ശേഷം പെട്ടെന്ന് സ്വര്‍ണ്ണ വില കുറഞ്ഞിരുന്നു. ഈയിടെ ഫെഡ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുകയുണ്ടായി. രാജ്യാന്തര വിപണിയിലേയും, ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും മാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിക്കുന്നത്. സ്വര്‍ണ്ണവിലയിലെ അസ്ഥിരതകള്‍ നില നില്‍ക്കുമ്‌ബോഴും രാജ്യത്തെ എന്‍ബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.