ആദ്യരാത്രിയില്‍ വധുവിന്‍റെ മുഴുവന്‍ സ്വര്‍ണവുമായി മുങ്ങി,പിടിയിലായത് 19വര്‍ഷത്തിന് ശേഷം

മലപ്പുറം. മനം കവര്‍ന്ന നവവരന്‍ ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങി,പിടിയിലായത് 19 വര്‍ഷങ്ങള്‍ക്ക് ശേഷം.
വയനാട് മാനന്തവാടി പള്ളിപ്പറമ്ബന്‍ മുഹമ്മദ് ജലാല്‍ (45) ആണ് പിടിയിലായത്. 19 വര്‍ഷം മുന്‍പ് തട്ടിപ്പ് നടത്തി മുങ്ങിയ കേസിലാണ് ഇയാള്‍ അറസ്റ്റിലാവുന്നത്.

ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മുഹമ്മദ് ജലാല്‍ ആള്‍മാറാട്ടം നടത്തി പായിമ്ബാടം സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ രാത്രിയില്‍ തന്നെ ഇയാളെ കാണാതാവുകയായിരുന്നു, ഒപ്പം യുവതിയുടെ ആഭരണങ്ങളും പണവും. പിന്നീട് മുഹമ്മദ് ജലാലിനുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമായിരുന്നെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. സി.ഐ. മഞ്ജിത് ലാല്‍, സീനിയര്‍ സി.പി.ഒ. സി.എ. മുജീബ്, സി.പി.ഒ. സാബിര്‍ അലി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Advertisement