courtesy. kidilan trolls, fb

2022 ജൂലൈ 01 വെള്ളി

BREAKING NEWS

👉 മഹാരാഷ്ട്രയില്‍ അധികാരമേറ്റ വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ നാളെ വിശ്വാസവോട്ട് നേടും.

👉 ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് ഇന്നു മുതല്‍ നിരോധനം. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഉത്പാദനവും തടയാന്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകളും എന്‍ഫോഴ്സമെന്റ് സ്‌ക്വാഡുകളും രൂപീകരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര
യാദവ് അറിയിച്ചു.

👉എ കെ ജി സെൻ്റർ ആക്രമണം ആസൂത്രിതമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

👉രാഹൂൽ ഗാന്ധിയുടെ മൂന്ന് ദിവസത്തെ വയനാട് സന്ദർശനം ഇന്ന് തുടങ്ങും. വിപുലമായ സ്വീകരണ മൊരുക്കി കോൺഗ്രസ്.

കേരളീയം

🙏എ.കെ.ജി സെന്ററില്‍ ബോംബേറ്. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ എകെജി സെന്ററിന്റെ ഹാളിലേക്കുള്ള ഗേറ്റില്‍ രാത്രി പതിനൊന്നരയോടെയാണ് ബോംബ് എറിഞ്ഞത്.
കുന്നുകുഴി ഭാഗത്തേക്കുള്ള റോഡില്‍നിന്നു സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുകയായിരുന്നു.

🙏എകെജി സെന്ററിനുനേരെ നടന്ന ബോംബാക്രമണം സംസ്ഥാനത്തു കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും.

🙏സുപ്രീംകോടതിയുടെ ബഫര്‍ സോണ്‍ വിധിക്കെതിരേ കേരളം സുപ്രീംകോടതിയില്‍ റിവ്യു ഹര്‍ജി നല്‍കും. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണു തീരുമാനം. വനംവകുപ്പു നടത്തുന്ന ഏരിയല്‍ സര്‍വ്വേ ഉടന്‍ പൂര്‍ത്തിയാക്കി ഉന്നതാധികാര സമിതിക്കു റിപ്പോര്‍ട്ട് നല്‍കും.

🙏സ്പ്രിംക്ലര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവക്കണമെന്ന് രമേശ് ചെന്നിത്തല. ഡാറ്റ വിറ്റെന്ന് രണ്ടു വര്‍ഷം മുന്‍പ് താന്‍ ഉന്നയിച്ചതാണെന്ന് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു.

courtesy. siraj, kidilan trolls,fb

🙏ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുകയും 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുകയും ചെയ്യണമെന്ന് ഉന്നതവിദ്യാഭ്യാസ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട്. ചെയര്‍മാന്‍ പ്രഫ. സി ടി അരവിന്ദകുമാര്‍ റിപ്പോര്‍ട്ട് മന്ത്രി ഡോ. ആര്‍. ബിന്ദുവിനു കൈമാറി.

🙏സഹകരണ വകുപ്പ് 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കില്‍ വിജിലന്‍സ് പരിശോധന. മെയിന്‍ ബ്രാഞ്ചായ തൂങ്ങാംപാറയില്‍ പരിശോധന.

🙏സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സേവനങ്ങള്‍ രാജ്യവ്യാപകമായി തടസപ്പെട്ടു. സെര്‍വര്‍ തകരാറായതാണു കാരണം. ശാഖകള്‍ വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകളും തടസ്സപ്പെട്ടു. എടിഎം, യുപിഐ വഴിയുള്ള പണമിടപാടുകളും മുടങ്ങി.

🙏പേ വിഷബാധയേറ്റ് തൃശൂരിലും മരണം. പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടില്‍ ഉണ്ണികൃഷ്ണന്‍ (60) ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഉണ്ണികൃഷ്ണന്‍ വാക്സീന്‍ എടുത്തിരുന്നില്ല. മൂന്നു മാസം മുന്‍പാണ് നായയുടെ കടിയേറ്റത്.

🙏പേവിഷ ബാധയേറ്റു മരിച്ച പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മിക്ക് കൃത്യമായ ഇടവേളകളില്‍ വാക്‌സീന്‍ നല്‍കിയിരുന്നതായി അച്ഛന്‍ സുഗുണന്‍. മെയ് 30, ജൂണ്‍ 2, ജൂണ്‍ 6, ജൂണ്‍ 27 തിയതികളില്‍ വാക്‌സീന്‍ എടുത്തതാണ്. ജൂണ്‍ 28 ന് കോളേജില്‍ പരീക്ഷയ്ക്കു പോയി വന്നപ്പോള്‍ പനിച്ചു. പിറ്റേന്നു രാവിലെ വെള്ളം കുടിച്ചപ്പോഴാണ് ലക്ഷണം കാണിച്ചതെന്നും സുഗുണന്‍ പറഞ്ഞു. .

🙏സംസ്ഥാനത്ത് ഇന്നലെ 3,904 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 14 പേര്‍ മരിച്ചു. എറണാകുളത്ത് 929 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. നാലു മരണവും സ്ഥിരീകരിച്ചു.

🙏പയ്യന്നൂരിലെ സിപിഎം രക്തസാക്ഷി ഫണ്ട് വിവാദം അവസാനിപ്പിക്കാന്‍ ധനരാജിന്റെ 9,80,000 രൂപയുടെ കടബാധ്യത ഏരിയ കമ്മറ്റി അക്കൗണ്ടില്‍നിന്ന് അടച്ചു. ധനരാജിനായി പിരിച്ച തുകയില്‍ ബാങ്കിലിട്ട 42 ലക്ഷം എവിടെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെയാണ് പാര്‍ട്ടി ഏരിയ കമ്മറ്റിയുടെ പണമെടുത്ത് കടംവീട്ടിയത്.

🙏കെഎസ്യു ജില്ലാ സെക്രട്ടറി ഉള്‍പ്പടെ രണ്ടുപേരെ കോഴിക്കോട് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കോഴിക്കോട് കെഎസ്യു ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹര്‍, ഷിജു എന്ന ടിങ്കു എന്നിവരാണ് പിടിയിലായത്. വധശ്രമം, കവര്‍ച്ച, ലഹരിക്കടത്ത് കൂടാതെ ആറുമാസം പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നതടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ ചുമത്തിയാണ് അറസ്റ്റ്.

🙏മുഖ്യമന്ത്രിയുമായി വേദി പങ്കിടാതെ മാറിനിന്ന് ശിവശങ്കരന്‍. കായികതാരങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ സ്പോര്‍ട്സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ സ്വാഗതപ്രസംഗകനായ എം. ശിവശങ്കരന്‍ ചടങ്ങിന് എത്തിയില്ല.

🙏ഇടുക്കി മുരിക്കാശ്ശേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല്‍പ്പതുകാരന്‍ പിടിയില്‍. കോതമംഗലം പോത്താനിക്കാട് സ്വദേശി വേലംപ്ലാക്കല്‍ സാജനെയാണ് തമിഴ്നാട്ടില്‍ നിന്നും പിടികൂടിയത്.

ദേശീയം

🙏ഗുജറാത്ത് കലാപ സമയത്ത് താന്‍ മോദിയെ പേടിച്ച് മുങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം അസംബന്ധമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

🙏മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ ഏക്നാഥ് ഷിന്‍ഡെയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എന്‍സിപി നേതാവ് ശരത് പവാറും പുതിയ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്നു.

🙏താനെയിലെ ബിയര്‍ ബ്രൂവറിയിലെ ജോലിക്കാരനും ഓട്ടോ ഡ്രൈവറുമായിരുന്ന നിലയില്‍നിന്നാണ് ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. താനെയിലെ ശിവസേനയുടെ പ്രമുഖ നേതാക്കളിലൊരാളാണ് ഷിന്‍ഡെ. താനെ മേഖലയില്‍ ശിവസേനയെ കെട്ടിപ്പടുത്തു.

🙏ബിജെപിക്കെതിരായ ‘ജിഹാദ്’ പ്രസ്താവന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയോട് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. ജൂലൈ 21 ന് ബിജെപിയ്ക്കെതിരായ ജിഹാദ് ദിനമായി ആചരിക്കണമെന്ന് മമത ആഹ്വാനം ചെയ്തിരിക്കുകയാണ്.

🙏ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പോലീസ് കസ്റ്റഡിയില്‍ വിട്ട പട്യാല ഹൗസ് കോടതിയുടെ നടപടി ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്നു പരിഗണിക്കും.

🙏ഐഎസ്ആര്‍ഒ ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളില്‍ സി53 വിജയകരമായി വിക്ഷേപിച്ചു. സിംഗപ്പൂരില്‍നിന്ന് മൂന്ന് ഉപഗ്രഹങ്ങളാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് വിക്ഷേപിച്ചത്.

🙏അഗ്നിപഥ് പദ്ധതിക്കെതിരെ പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ആണ് പ്രമേയം അവതരിപ്പിച്ചത്.

🙏ഭാര്യയുമായുള്ള തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും രണ്ടു ബന്ധുക്കളെയും വിളിച്ചുവരുത്തി ഓട്ടോ ഡ്രൈവര്‍ തീകൊളുത്തി. സംഭവത്തില്‍ പൊള്ളലേറ്റ ബന്ധുക്കള്‍ മരിച്ചു. ഭാര്യാപിതാവും ഭാര്യാസഹോദരനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ബുധനാഴ്ച കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലാണ് സംഭവം.

🙏തെരുവില്‍ അന്തിയുറങ്ങുന്ന സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കത്തിയും തോക്കും കാണിച്ച് ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിന് 162 വര്‍ഷം തടവുശിക്ഷ.

കായികം

🙏സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗില്‍ ജാവലിന്‍ ത്രോയില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിയ ഇന്ത്യയുടെ ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം. 90.31 മീറ്റര്‍ ദൂരം താണ്ടിയ ഗ്രാനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ചാമ്പ്യനായി. ആദ്യ ശ്രമത്തില്‍ 89.94 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ദേശീയ റെക്കോര്‍ഡിട്ടത്.

🙏ഇംഗ്ലണ്ടിനെതിരേ ഇന്നാരംഭിക്കുന്ന എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ ജസ്പ്രീത് ബുംറ നയിക്കും. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. കോവിഡ് ബാധിതനായ രോഹിത് ശര്‍മയ്ക്ക് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ കളിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബുംറ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്.
.

🙏ഇംഗ്ലണ്ട് ഏകദിന, ടി20 ടീമുകളുടെ നായകനായി ജോസ് ബട്‌ലറെ തെരഞ്ഞെടുത്തു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ഓയിന്‍ മോര്‍ഗന് പകരമാണ് ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമുകളുടെ നായകനാവുന്നത്.

🙏വിംബിള്‍ഡണ്‍ ടെന്നീസില്‍ വമ്പന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി. ബ്രിട്ടന്റെ ആന്‍ഡി മറെ, പത്താം സീഡും യു.എസ് ഓപ്പണ്‍ ജേതാവുമായ ബ്രിട്ടീഷ് താരം എമ്മ റാഡുകാനു, സ്‌പെയ്‌നിന്റെ ഗാര്‍ബിന്‍ മുഗുരുസ എന്നിവര്‍ തോറ്റ് പുറത്തായി.