സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി.ഗൂഢാലോചന കേസില്‍ സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അ൦ഗീകരിച്ചിരുന്നില്ല. വ്യാജ രേഖ ഉണ്ടാക്കി എന്നതടക്ക൦ മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് സ്വപ്‍ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. പാലക്കാട് കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന സ്വപ്‍നയുടെ ഹ‍ർജിയും ഇന്ന് പരിഗണിക്കും

അതേസമയം സ്വപ്നക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്ന ആവശ്യം ഇഡി കോടതിയില്‍ നിരാകരിച്ചു. ഇഡിക്ക് അതിന് സംവിധാനമില്ലെന്നും സംസ്ഥാന പൊലീസിനെ ബന്ധപ്പെടണമെന്നുമാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചത്.

കൂടുതല്‍ ശക്തമായ ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. മു

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ വിടാതെ പിന്തുടരനാണ് പ്രതിപക്ഷതീരുമാനം. ഇന്ന് നിയസഭ ചേരില്ലെങ്കിലും വിവാദം സജീവമാക്കി നിർത്താനാണ് പ്രതിപക്ഷത്തിൻറെ ശ്രമം.
ക്ലിഫ് ഹൗസിൽ രഹസ്യചർച്ചകൾക്ക് പോയെന്ന സ്വപ്നയുടെ ആരോപണം അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ മാത്യൂ കുഴൽനാടൻ എംഎൽഎ ഉയർത്തിയ ആരോപണങ്ങളും പ്രതിപക്ഷം കടുപ്പിക്കും. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാനാണ് നീക്കം. മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞെന്നാരോപിച്ചാണ് പ്രതിപക്ഷം അവകാശലംഘനമുന്നയിക്കുക.

ഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും സ്വര്‍ണക്കടത്ത്,ഡോളര്‍ കടത്ത്, ഡേറ്റ കച്ചവടം എന്നിവയിലെല്ലാം പങ്കുണ്ടെന്ന നിലപാട് ആണ് അവര്‍ ആവര്‍ത്തിക്കുന്നത്. ഇതിന്‍റെ എല്ലാം തെളിവുകള്‍ താന്‍ ഇഡിക്ക് നല്‍കിയെന്നും അവര്‍പറയുന്നു .

Advertisement