തിരുവനന്തപുരത്ത് എ കെ ജി സെന്ററിന് നേരെ ബോംബേറ്

വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സംഭവം.സി പി എം നേതാക്കൾ
സംഭവ സ്ഥലത്തേക്ക് .
എ കെ ജി സെന്ററിന്റെ താഴത്തെ ഗേറ്റിലൂടെയാണ് ബോംബെറിഞ്ഞത്.
വലിയ സ്ഫോടന ശബ്ദവും വലിയ പുകയും ഉണ്ടായി.
പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടി എത്തിയപ്പോഴേക്കും
അക്രമികൾ രക്ഷപ്പെട്ടു.

സ്ഫോടക വസ്തുവുമായെത്തിയ ആള്‍ ബൈക്ക് നിര്‍ത്തി എറിയാന്‍ തുടങ്ങുന്നുസംഭവമറിഞ്ഞ് എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ, PB അംഗം എ വിജയരാഘവൻ , പി കെ ശ്രീമതി
തുടങ്ങിയവർ സ്ഥലത്തെത്തി.

എറിഞ്ഞത് ബോംബാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു, വെടിമരുന്നിന്റെ മണമുണ്ടായിരുന്നു. കെട്ടിടം മുഴുവന്‍ കിടുങ്ങുന്ന ശബ്ദമായിരുന്നുവെന്ന് ഓഫീസിന് മുകളില്‍ താമസിക്കുന്ന പികെ ശ്രീമതി വെളിപ്പെടുത്തി.
മുഖ്യകവാടത്തിന് സമീപമുള്ള എകെജി ഹാളിന്റെ ഗേറ്റിലൂടെയാണ് സ്‌ഫോടകവസ്തു എറിഞ്ഞത്.കുന്നുകുഴിഭാഗത്തുനിന്നും ഇരുചക്രവാഹനത്തിലെത്തിയ ആളാണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് സിസിടിവി ഫുട്ടേജില്‍ നിന്നും വ്യക്തമാണ്. വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നും ബോംബ് എറിയുന്നത് ദൃശ്യത്തിലുണ്ട്.

ബോംബ് എറിഞ്ഞശേഷം തിരിച്ച് കുന്നുകുഴിഭാഗത്തേക്ക് പോകുന്നത് വേഗം വാഹനം ഓടിച്ചുപോകുന്നത് കാണാം. എകെജി സെന്ററിന്റെ മുഖ്യകവാടത്തില്‍ പൊലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ഹാളിന്റെ ഗേറ്റിന് പുറത്ത് പൊലീസ് ഇല്ലായിരുന്നു. ഇപി ജയരാജനും പികെ ശ്രീമതിയുമാണ് എകെജി സെന്ററില്‍ ഉണ്ടായിരുന്ന പ്രമുഖനേതാക്കള്‍. സംഭവമറിഞ്ഞ് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍അടക്കം നേതാക്കള്‍ സ്ഥലത്തെത്തി. രാത്രി സിപിഎം ഡിെൈവഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ഇന്ദിരാപ്രതിമയുടെ കൈതകര്‍ത്തു.സിറ്രി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്.