തിരുവനന്തപുരം.സ്വർണക്കടത്ത് വിവാദം വീണ്ടും ചർച്ചയായിരിക്കെ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ നിന്നും ഒഴിഞ്ഞുമാറി സ്വർണക്കടത്ത് കേസ് പ്രതിയും കായികവകുപ്പ് സെക്രട്ടറിയുമായ എം.ശിവശങ്കർ.

സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീം അംഗങ്ങളെ ആദരിക്കുന്ന പരിപാടിയിൽ നിന്നാണ് ശിവശങ്കർ വിട്ടുനിന്നത്.പരിപാടിയിൽ സ്വാഗതം ആശംസിക്കേണ്ടിയിരുന്നത് ശിവശങ്കറായിരുന്നു. നിയമസഭിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി കായികതാരങ്ങൾക്ക് അവാർഡിനൽകി ആദരിച്ചു.