കൊച്ചി.വിസ്മയ കേസിൽ കിരൺകുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പത്ത് വർഷത്തെ തടവിന് ശിക്ഷിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് കിരൺകുമാർ അപ്പീൽ നൽകിയത്.കോടതിയുടെ കണ്ടെത്തലുകൾ യുക്തിയില്ലാത്തതെന്ന് അപ്പീലിൽ ആരോപണം.സ്ത്രീധനം ആവശ്യപ്പെട്ടതിനോ, കൈപ്പറ്റിയതിനോ തെളിവുകളില്ല.വിസ്മയയുടെ ആത്മഹത്യയിലേക്ക് നയിച്ചത് തന്റെ പ്രവർത്തികളാണെന്നതിന് തെളിവില്ലെന്നും കിരൺകുമാർ അപ്പീലിൽ പറയുന്നു.