കൊച്ചി: മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമാണെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് പ്രതികരിച്ചു. പരിശുദ്ധമായ നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു. പരിശുദ്ധമായ സ്ഥലത്തു നിന്ന് മുഖ്യമന്ത്രി കള്ളങ്ങൾ പറഞ്ഞു

എന്തിനാണ് അജിത്കുമാറിനെ മാറ്റിയത്. ഷാജ്കിരണിനെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല. ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം. മുഖ്യമന്ത്രിയുടെ വീട്ടിൽ കോൺസൽ ജനറലിനോടൊപ്പം രാത്രി പോയിട്ടുണ്ട്

എംഇഎ(വിദേശകാര്യമന്ത്രാലയം)യുടെ അനുമതിയില്ലാതെയായിരുന്നു കൂടിക്കാഴ്ചകൾ.മുഖ്യമന്ത്രിയുടെ കുടുംബത്തിനുവേണ്ടി ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടിവന്നു. സി സി ടിവി ദൃശ്യങ്ങൾ പുറത്ത് വിടൂ എന്ന് സ്വപ്ന വെല്ലുവിളിച്ചു. മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനൽ വഴി കൊണ്ട് പോയി ?

താൻ പറയുന്നത് കള്ളമല്ല, ഞാൻ കള്ളം പറയാൻ വന്നതല്ല. വീണ വിജയനാണ് സ്പ്രിംഗ്ലർ അഴിമതിയിലെ ബുദ്ധികേന്ദ്രം

ശിവശങ്കർ തന്നെ ബലിയാട് ആക്കുകയാണെന്ന് പറഞ്ഞു. പിന്നീട് എന്നെ ബലിയാടാക്കി. ആരാണ് തനിക്ക് ജോലി തന്നത്?

ഷാർജ ഭരണാധികാരിക്ക് കൈക്കൂലി നൽകി എന്ന് താൻ പറഞ്ഞിട്ടില്ല. ഡോക്ടറേറ്റ് ഒക്കെ ഉള്ള ആള്‍ക്ക് ഇംഗ്ളീഷ് മനസിലാവില്ലേ, അങ്ങനെ താന്‍ പറഞ്ഞിട്ടില്ല. 2016 – മുതൽ 2020 വരെയുള്ള ക്ലിഫ് ഹൗസിലെ സി ഡി ടി വി ദൃശ്യങ്ങൾ പുറത്ത് വിടു. എൻ്റെ കൈയിൽ ദൃശ്യങ്ങളുണ്ട്
ഡാറ്റബേസ് വിറ്റതിന് പിന്നിൽ വീണാ വിജയനെന്ന് ശിവശങ്കർ പറഞ്ഞു. തനിക്ക് ഒരു പൊളിറ്റിക്കൽ അജഡയും ഇല്ല
ക്ലിഫ് ഹൗസിലെ മീറ്റിങ്ങിന് എം ഇ എ അപ്രൂവൽ ഇല്ല. ക്ലിഫ് ഹൗസിലെ മീറ്റിങ്ങ് നിയമ വിരുദ്ധമായി ആണ് നടന്നത്.
വീണ വിജയന്റെ ബിസിനസ് താൽപര്യങ്ങൾക്കായി ആണ് ഷാർജ ഷെയ്ക്കിനെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ചത്.


ഡി. ലിറ്റിന് എത്തിയ ഷാർജ ഷെയ്ഖിനെ റൂട്ട് മാറ്റി ആണ് ക്ലിഫ് ഹൗസിൽ എത്തിച്ചത്.മനോജ് എബ്രഹാമാണ് അത് നിര്‍വഹിച്ചത്. ഷാർജ ഷെയ്ഖിന് മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സമ്മാനം നൽകുന്നതിന്റെ ദൃശ്യങ്ങൾ തന്റെ പക്കൽ ഉണ്ട്. ബാഗേജ് വിഷയത്തിൽ ശിവശങ്കറിന്റെ മൊഴി പുറത്ത് വന്നിട്ടുണ്ട്. ഒരു വിദേശരാജ്യത്ത് മുഖ്യമന്ത്രിക്ക് വലിയ പ്രാധാന്യമൊന്നും ലഭിക്കേണ്ടതില്ല, എന്നാല്‍ കോണ്‍സുലേറ്റ് വഴി ആ രാജ്യത്തിന്‍റെ അതിഥിയാക്കിയാണ് മുഖ്യമന്ത്രിയെയും സംഘത്തെയും കൊണ്ടുപോയത്. അതിന്‍റെ പ്രാധാന്യം അവര്‍ക്ക് പലയിടത്തും ലഭിച്ചു.