തിരുവനന്തപുരം:
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ നടന്ന ഗൂഢാലോചന കേസിൽ പിസി ജോർജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാൻ നിർദേശിച്ച് പി സി ജോർജിന് നോട്ടീസ് നൽകും. പിസി ജോർജും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമാണ് കേസിലെ പ്രതികൾ. സാക്ഷിയായ സരിത എസ് നായരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു
സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പി സി ജോർജും സരിതയും തമ്മിലുള്ള ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നക്ക് വേണ്ടി ഒരു ഓൺലൈൻ ചാനലിന് അഭിമുഖം നൽകാൻ പി സി ജോർജ് പ്രേരിപ്പിച്ചെന്നാണ് മൊഴി. 
സ്വപ്‌നയും പി സി ജോർജും ക്രൈംനന്ദകുമാറും ഗൂഢാലോചന നടത്തിയെന്നും സോളാർ കേസിലെ പ്രതിയായ സരിത മൊഴി നൽകിയിട്ടുണ്ട്. പി സി ജോർജ് പലതവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരെ പറയാൻ സമ്മർദം ചെലുത്തിയെന്നുമാണ് സരിത പറയുന്നത്.