ഒരു ഭാവ ഗാനം പോലെ മലയാളികളുടെ മനസിലുറച്ച ഇഷ്ടമാണ് കെഎസ് ചിത്ര. വീട്ടിലെ ചേച്ചിയായും മകളായും കൂട്ടുകാരിയായും ഒക്കെ ചിത്രയെ മനസിലേറ്റിയവരാണ് മലയാളികള്‍.

മകള്‍ നന്ദനയുടെ വിയോഗത്തിലൂടെ കെഎസ് ചിത്രജീവിതത്തിന്‍റെ ആനന്ദങ്ങളില്‍നിന്നും പിന്നോക്കം പോയി. ഇനിയും പൂര്‍ണ്ണമായി ജീവിതത്തിലേയ്ക്ക് മടങ്ങി വന്നിട്ടില്ല. നന്ദനയെ ആലോചിച്ച് കണ്ണീര് പൊഴിക്കാത്ത ഒരു ദിനം പോലും തന്റെ ജീവിതത്തില്‍ ഇല്ലെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ചിത്ര പറഞ്ഞിരുന്നു. ഇപ്പോഴും മകള്‍ ശക്തമായി മനസിലുണ്ടെന്നും അന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴും ആ അഭിമുഖം സമൂഹമാധ്യമ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാത്തതിന്റെ കാരണവും ചിത്ര വ്യക്തമാക്കിയിരുന്നു.

എനിക്കേറ്റ ആ മുറിവ് കാലത്തിന് ഉണക്കാന്‍ കഴിയില്ല. ഇപ്പോഴും നന്ദന എന്റെ നെഞ്ചില്‍ ശക്തമായി തന്നെയുണ്ട്. പിന്നെ എല്ലാവരുടേയും കൂടെ ആ ഒരു ഓളത്തിന് പോവുകയാണ്’.

‘എല്ലാവര്‍ക്കും സന്തോഷം കൊടുക്കുന്ന സംഗീതം എന്ന പ്രൊഫഷനില്‍ എന്നെ കൊണ്ട് വിട്ടതിന് ദൈവത്തോട് ഒരുപാട് നന്ദിയുണ്ട്. അതൊരു ആശ്വാസം തന്നെയാണ് എനിക്ക്. എന്റെ നന്മ ആഗ്രഹിക്കുന്ന ഒരുപാട് പേര് ചുറ്റിനുമുണ്ട്. ഞാന്‍ പാടണമെന്നും തിരിച്ച് വരണമെന്നുമാണ് ഇവരുടെ ആഗ്രഹം’; ചിത്ര പറഞ്ഞു.”

നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് പഴയ ചിത്രയെ അല്ല. ഞാനും എന്റെ ഭര്‍ത്താവും ഒരോ ദിവസവും ഡിപ്രസ്ഡാണ്. മകളെ ഓര്‍ത്തു കൊണ്ടാണ് ദിവസം തുടങ്ങുന്നത്. അതുപോലെ നന്ദനയെ ആലോചി കരയാത്ത ഒരു ദിവസം പോലും ജീവിതത്തിലില്ലെന്നും’; ചിത്ര വ്യക്തമാക്കി.

‘ഇനി എന്ത് വലിയ ദുഖം വന്നാലും എനിക്ക് താങ്ങാന്‍ പറ്റും. അത്രത്തോളം ഞാന്‍ താങ്ങിക്കഴിഞ്ഞു. എല്ലാം താങ്ങാനുള്ള കരുത്ത് എനിക്ക് തരാന്‍ വേണ്ടിയാകും ദൈവം ഇങ്ങനൊരു വേദന തന്നത്; ചിത്ര കൂട്ടിച്ചേര്‍ത്തു.

മകളുടെ വിയോഗത്തിന് ശേഷം മറ്റൊരു കുഞ്ഞിനെ കുറിച്ച ആലോചിക്കാത്തതിനെ കുറിച്ചും ചിത്ര അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ഇപ്പോഴും എന്റെ മകള്‍ തന്നെയാണ് മനസില്‍.അവള്‍ വളരെ പൊസസീവ് ആയിരുന്നു. മറ്റേതൊരു കുഞ്ഞിനെ എടുക്കുമ്പോഴും അവളുടെ മുഖം വല്ലാതാകും. അനിയന്റെ കുഞ്ഞിനെ എടുത്താല്‍ പോലും അവള്‍ ഡിസ്റ്റേര്‍ബ്ഡാകുമായിരുന്നു’.

‘ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാനൊക്കെ ഞങ്ങള്‍ ശ്രമിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ ഒരു കുഞ്ഞിനെ ദത്തെടുത്താല്‍ അതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നമുക്കാണ്. പഠിപ്പിക്കണം, കല്യാണം അടക്കം. അതുവരെ ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. അതുകൊണ്ടാണ് നന്ദന മോളെ മാത്രം മനസില്‍ വെച്ച് ജീവിക്കുന്നതെന്നും ചിത്ര പറഞ്ഞു.

മകളുടെ വിയോഗത്തിന് ശേഷം കുറെനാള്‍ ക്ഷേത്രത്തില്‍ പോയില്ലെന്നും പ്രിയഗായിക പറയുന്നു. അങ്ങനെ അമ്പലങ്ങളിലൊന്നും പോകാന്‍ തോന്നിയില്ല.ഇപ്പോഴാണ് ചെറുതായി തോന്നിത്തുടങ്ങിയത്. നമ്മള്‍ പ്രാര്‍ത്ഥിച്ചിട്ടൊന്നും യാതൊരു കാര്യവുമില്ല. എന്ത് വിധിച്ചിട്ടുണ്ടോ അത് നടക്കും’.

‘ഇപ്പോള്‍ അമ്പലത്തിലൊക്കെ ചെന്ന് കഴിഞ്ഞാല്‍ തന്നെ എനിക്ക് പ്രത്യേകിച്ച് ഒന്നും പ്രാര്‍ത്ഥിക്കാനില്ല. വെറുതെതൊഴുതു നില്‍ക്കും. പണ്ടൊക്കെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകുമായിരുന്നു. പക്ഷേ ഇപ്പോള്‍ എന്റെ മനസ് ശൂന്യമാണ്. വിധിച്ചതെന്താണോ അത് നടക്കട്ടെ എന്നാണ് പ്രാര്‍ത്ഥിക്കാറുള്ളത്’; ചിത്രയെ പറ്റി ചര്‍ച്ച ചെയ്യുമ്പോഴേല്ലാം അവര്‍ വെളിപ്പെടുത്തിയ ദുഖങ്ങളെപ്പറ്റി പറയാതെ ആരാധകര്‍ക്ക് കടന്നുപോകാനാവില്ല, കാലങ്ങള്‍ കഴിഞ്ഞാലും താങ്ങാനാവാത്ത വേദന നെഞ്ചില്‍പേറുന്ന ചിത്രയെന്ന വാനമ്പാടി മലയാളിയുടെ സ്വകാര്യ നൊമ്പരമായിരിക്കും .