തിരുവനന്തപുരം. തമ്പാനൂരിൽ തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി

ബെംഗളുരു പൊലീസിൻ്റെ കയ്യിൽ നിന്നാണ് മോഷണ കേസ് പ്രതി രക്ഷപെട്ടത്

വലിയതുറ സ്വദേശി വിനോദാണ് ഹോട്ടലിൽ നിന്ന് ചാടിപ്പോയത്. ഇന്ന് രാവിലെയാണ് പ്രതി രക്ഷപ്പെട്ടത്. ബാംഗ്ളൂര്‍ ഹെന്നൂരില്‍ നിന്നും 200 ഗ്രാം സ്വര്‍ണം മോഷ്ടിച്ച കേസില്‍ 27ന് ആണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളുമായി തെളിവെടുപ്പിന് എത്തിയതാണ് ബാംഗ്ളുരു പൊലീസ്. തമ്പാന്നൂരില്‍ ട്രയിനിറങ്ങി പുലര്‍ച്ചെ ലോഡ്ജില്‍ മുറിയെടുത്തു. ഇതിനിടെ രാവിലെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്കായി തലസ്ഥാനത്ത് കേരള പൊലീസിന്‍റെ സഹായത്തോടെ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.