നഞ്ചൻകോട് സ്വിഫ്റ്റ് ആക്സിഡൻ്റ്

മൈസൂര്‍.കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കർണ്ണാടകയിൽ മൈസൂരിനടുത്ത് അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ KL 15 A 2349 നമ്പറിലുള്ള ബസ്സാണ് അപകടത്തിൽപ്പെട്ടത്. നഞ്ചൻകോടിന് സമീപം പുലർച്ചയായിരുന്നു അപകടം. ഡിവൈഡറില്‍ കയറിയ ബസ് മറിയുകയായിരുന്നു.

അഞ്ച് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. ഇവരിൽ രണ്ടുപേർ സ്ത്രീകളാണ്. ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ‍ ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ 37 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് അപകട സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്.