2022 ജൂൺ 29 ബുധൻ

BREAKING NEWS

👉 ഇന്നും ,

വെളളിയാഴ്ചയും
നിയമസഭ സമ്മേളനമില്ല.

👉 അന്തരിച്ച മുതിർന്ന സി പി എം നേതാവും മുൻ മന്ത്രിയുമായ ടി.ശിവദാസമേനോൻ്റെ സംസ്ക്കാരം ഇന്ന്.

👉 മഹാരാഷ്ടയിൽ നാളെ ഉദ്ധവ് ധാക്കറെ വിശ്വാസവോട്ട്നേടണം. 11 മണി മുതൽ 5 മണി വരെ നിയമ സഭാ സമ്മേളനം. മഹാരാഷ്ട്രയിൽ തിരക്കിട്ട നീക്കങ്ങൾ

👉 ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ തലവടിയിൽ വൻ നാശനഷ്ടങ്ങൾ. വീടുകളും, കൃഷികളും നശിച്ചു.

👉 കോട്ടയത്ത് നിന്ന് പോയ കെ എസ് ആർ റ്റി സി സ്വിഫ്റ്റ് ബസ് നഞ്ചൻകോടിന് സമീപം അപകടത്തിൽപ്പെട്ടു. 5 വരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

👉 കാസർകോട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ എഎസ്ഐ അബ്ദുൾ അസ്സീസിനെ (47) തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

🙏പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടുകയാണെന്ന് ആരോപിച്ച് വയനാട് കല്‍പ്പറ്റയില്‍ ഇന്ന് എല്‍ഡിഎഫിന്റെ റാലി. വൈകിട്ട് മൂന്നിന് നടക്കുന്ന റാലി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

courtesy. kidilan trolls, fb

കേരളീയം

🙏മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നു പുറത്തുവിടുമെന്ന്
മാത്യു കുഴന്‍നാടന്‍ എംഎല്‍എ. പതിനൊന്ന് മണിക്കാണ് കെപിസിസിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

🙏പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ ഇന്നു കേരളത്തില്‍ പ്രചാരണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് നിയമസഭയില്‍ എല്‍ഡിഎഫ് എംപിമാരുമായും എംഎല്‍എമാരുമായും യശ്വന്ത് സിന്‍ഹ കൂടിക്കാഴ്ച നടത്തും. മൂന്നിനാണ് യുഡിഎഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച. പിന്നീട് വാര്‍ത്താ സമ്മേളനത്തിലും ഗാന്ധി ഭവനിലെ സ്വീകരണ പരിപാടിയിലും പങ്കെടുക്കും.

🙏പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടുകയാണെന്ന് ആരോപിച്ച് വയനാട് കല്‍പ്പറ്റയില്‍ ഇന്ന് എല്‍ഡിഎഫിന്റെ റാലി. വൈകിട്ട് മൂന്നിന് നടക്കുന്ന റാലി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

🙏സ്വര്‍ണക്കടത്തു
കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചൂടേറിയ ചര്‍ച്ച. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയം സഭ വോട്ടിനിട്ടു തള്ളി. പ്രതിപക്ഷത്തെയും സംഘപരിവാറിനേയും കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍

🙏മകള്‍ക്കെതിരേ ആക്ഷേപമുന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മകളെക്കുറിച്ചു പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ വിചാരമെന്ന് മുഖ്യമന്ത്രി ചോദിച്ചു. അതിന് വേറെ ആളെ നോക്കണം. ചര്‍ച്ചയില്‍ രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. വീട്ടിലിരിക്കുന്നവരെ വെറുതെ വലിച്ചിഴച്ച് ആക്ഷേപിക്കരുത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

🙏സോളാര്‍ കേസും സ്വര്‍ണക്കടത്തു കേസും തമ്മില്‍ എന്തു ബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ അന്വേഷണത്തില്‍ ഒത്തുകളി ആരോപണം ഉയര്‍ന്നപ്പോഴാണ് കേസ് സിബിഐക്കു വിട്ടത്.

🙏സ്വപ്ന സുരേഷ് സംഘപരിവാറിന്റെ ഉപകരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോലി സംഘ പരിവാര്‍ സംഘത്തില്‍, കാര്‍, താമസം, സുരക്ഷാ, ശമ്പളം എല്ലാം അവരുടെ വക. വക്കീലും അവരുടെ വക. സംഘപരിവാര്‍ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന ഏര്‍പ്പാട്.

🙏തനിക്കെതിരേ ഉന്നയിച്ച ഡോളര്‍ കടത്ത് ഭാവനസൃഷ്ടിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പരിശോധനയുമില്ലാതെ ഡോളര്‍ കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെ അധികൃതര്‍ സമ്മതിക്കുമോ? അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.

🙏പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രി 57 മിനിറ്റ് പ്രസംഗിച്ചിട്ടും മറുപടിയില്ല.

🙏നിയമസഭയില്‍ സ്വര്‍ണ്ണക്കള്ളക്കടത്തിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി മറുപടി പറയാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണു ചെയ്തത്.

🙏രാഹുല്‍ ഗാന്ധിയെപോലെ പിണറായി വിജയനെയും കേന്ദ്രഏജന്‍സിയെക്കൊണ്ട് ചോദ്യം ചെയ്യിപ്പിക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ടി.എം തോമസ് ഐസക്. കോണ്‍ഗ്രസ് നശിച്ചുകാണണമെന്ന ആഗ്രഹം ഇടതുപക്ഷത്തിനില്ല.

🙏ബഫര്‍ സോണ്‍ ഉത്തരവില്‍ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഉപഗ്രഹ സഹായത്തോടെയുള്ള സര്‍വ്വേ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് ശ്രമം.

🙏നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി വിചാരണ കോടതി തള്ളി. കേസില്‍ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

🙏നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതു പരിശോധിക്കാന്‍ ഫൊറന്‍സിക് പരിശോധനയുടെ ആവശ്യമില്ലെന്ന് ദിലീപ് ഹൈക്കോടതിയില്‍. മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദിലീപിന്റെ ഈ നിലപാട്.

🙏സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈക്കോടതിയില്‍. കീഴ്ക്കോടതി ആവശ്യം തള്ളിയതിന് പിന്നാലെയാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. തന്നെ സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ മൊഴിയില്‍ ഉള്ളതിനാല്‍ പകര്‍പ്പ് വേണമെന്നാണ് ആവശ്യം.

🙏പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ഇടതുപക്ഷത്തുനിന്ന് ആരും പോകാതിരുന്നത് ദുരൂഹമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നരേന്ദ്ര മോദിയെ പേടിച്ചാണ് പിണറായിയും കൂട്ടരും വിമാനത്താവളത്തില്‍ എത്താതിരുന്നതെന്നു സുധാകരന്‍ ആരോപിച്ചു.

courtesy. martin joseph koottummel, kidilan trolls, fb

🙏വനം വികസന കോര്‍പറേഷനില്‍ എംഡിയും ചെയര്‍പേഴ്സനും തമ്മിര്‍ പോര്. കോര്‍പറേഷന്‍ അധ്യക്ഷ ലതിക സുഭാഷിന്റെ സ്വകാര്യ യാത്രകളുടെ പണം തിരിച്ചടയ്ക്കണമെന്ന് എംഡി പ്രകൃതി ശ്രീവാസ്തവ ഉത്തരവിട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി നടത്തിയ യാത്രയെ സ്വകാര്യ യാത്രയായി ചിത്രീകരിക്കാനാവില്ലെന്നാണ് ലതിക സുഭാഷിന്റെ വിശദീകരണം.

🙏സംസ്ഥാനത്തെ ക്വാറി, ക്രഷര്‍ യൂണിറ്റുകളില്‍ ജിഎസ്ടി ഇന്റലിജന്‍സ് റെയ്ഡ് നടത്തി. കോടികളുടെ ക്രമക്കേട് കണ്ടെത്തി. ജിയോളജി വകുപ്പ് അനുവദിച്ച പെര്‍മിറ്റിനേക്കാള്‍ കൂടുതല്‍ പാറ പൊട്ടിക്കുന്നതായും നികുതി വെട്ടിച്ച് വില്‍പ്പന നടത്തുന്നതായും റെയ്ഡില്‍ കണ്ടെത്തി.

🙏ഭൂമി അളന്നു നല്‍കാന്‍ ആറായിരം രൂപ കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വെയറെ വിജിലന്‍സ് പിടികൂടി. നാട്ടിക മൂത്തകുന്നം ബീച്ചില്‍ ഭൂമി അളക്കാന്‍ കൈക്കൂലി വാങ്ങുമ്പോഴാണ് വലപ്പാട് സ്വദേശി എം.വി.അനിരുദ്ധനെ വിജിലന്‍സ് പിടികൂടിയത്.

🙏കെ.ബി. ഗണേശ് കുമാറിന് മറുപടിയുമായി ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി കരുതുന്നില്ല. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു പ്രസ്ഥാനം എന്നേ ഉദ്ദേശിച്ചുള്ളൂ.

🙏അശ്ലീല വീഡിയോ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റിലായ ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

🙏ഇടുക്കി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ധീരജിനെ കൊലപ്പെടുത്തിയത് എസ്എഫ്ഐക്കാരാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യു. സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് അംഗം, രണ്ട് എസ്എഫ്ഐ നേതാക്കള്‍ എന്നിവരുടെ ഇടപെടല്‍ സംശകരമാണെന്നും സി.പി മാത്യു ആരോപിച്ചു.

🙏പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരത്തില്‍ തിരുവോണം തിരുനാള്‍ അഡ്വ. രാജരാജവര്‍മ അന്തരിച്ചു. 98 വയസായിരുന്നു. പാലക്കാട്ടെ മണ്ണാര്‍ക്കാടായിരുന്നു താമസം. സംസ്‌കാരം ഇന്നു രണ്ടിന് പാമ്പാടി തിരുവില്വാമല ഐവര്‍മഠത്തില്‍.

🙏വാഹനപരിശോധന
യ്ക്കിടെ പൊലീസിനുനേരെ കൈയേറ്റശ്രമം നടത്തിയെന്ന കേസില്‍ യുവാവിനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. നീര്‍വാരം സ്വദേശി വെട്ടുപാറപ്പുറത്ത് ശ്രീജിത്ത് (42) ആണ് അറസ്റ്റിലായത്.

ദേശീയം

🙏രാജസ്ഥാനിലെ ഉദ്ദയ്പൂരില്‍ നുപുര്‍ ശര്‍മ്മയ്ക്ക് അനുകൂല പോസ്റ്റിട്ട തയ്യല്‍ക്കടയുടമ കനയ്യലാലിനെ വെട്ടിക്കൊന്നു. ഇതേരീതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കൊല്ലുമെന്നു വാളുയര്‍ത്തി ഭീഷണി മുഴക്കി വീഡിയോ പ്രചരിപ്പിച്ച പ്രതികളെ പോലീസ് പിടികൂടി.

🙏മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് ഗവര്‍ണര്‍ ഇന്ന് ആവശ്യപ്പെട്ടേക്കും. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു ചര്‍ച്ച നടത്തി.

🙏മുംബൈ തീരത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ ഒഎന്‍ജിസി ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി. അപകടത്തില്‍ ഒഎന്‍ജിസി ഉദ്യോഗസ്ഥരായ നാലു പേര്‍ മരിച്ചു. ഹെലികോപ്റ്ററില്‍ രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ ഒമ്പതു യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഒമ്പതുപേരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലു പേര്‍ മരിച്ചു.

🙏പാക്കറ്റ് തൈര്, ലസ്സി, ബട്ടര്‍ മില്‍ക്ക് അടക്കമുള്ളവയ്ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം. ചൂതാട്ട കേന്ദ്രങ്ങള്‍ക്കും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നികുതി ഏര്‍പ്പെടുത്തും. ജിഎസ്ടി നഷ്ടപരിഹാരം നീട്ടണമെന്ന് സംസ്ഥാനങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചു.

🙏ആന്ധ്രയിലെ മാവോയിസ്റ്റ് നേതാവ് വന്തല രാമകൃഷ്ണ അറസ്റ്റില്‍. ആയുധങ്ങളും 39 ലക്ഷം രൂപയും രാമകൃഷ്ണയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. വന്തല രാമകൃഷ്ണയുടെ തലയ്ക്ക് അഞ്ചു ലക്ഷം രൂപ ആന്ധ്ര സര്‍ക്കാര്‍ വിലയിട്ടിരുന്നു. 14 കൊലപാതക കേസുകളടക്കം 124 കേസുകള്‍ രാമകൃഷ്ണയ്ക്കെതിരെയുണ്ട്. അറസ്റ്റിനു പിറകേ മാവോയിസ്റ്റ് സംഘത്തിലെ 60 പേര്‍ കീഴടങ്ങി.

🙏കൊവീഷില്‍ഡ് വാക്സിന്റെ ഉത്പാദകരായ പൂണെയിലെ സിറം ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവോവാക്‌സ് ഏഴിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നല്‍കി. ജനോവ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എം ആര്‍ എന്‍ എ വാക്സിന്റെ അടിയന്തര ഉപയോഗത്തിനും ഡിസിജിഐ അനുമതി നല്‍കിയിട്ടുണ്ട്.

🙏മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൂട്ടക്കൊലപാതകം. ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തിത്തരാമെന്നു പറഞ്ഞ് ഒരു കോടി രൂപ കുടുംബത്തില്‍നിന്നു തട്ടിയെടുത്ത അബ്ബാസ് മുഹമ്മദ് അലി ബഗ്വാന്‍, ധീരജ് സുരവാസെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

🙏നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഏതാനം ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മുംബൈയിലെ കുര്‍ള ഈസ്റ്റില്‍ നാല് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 11 ആയി. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

🙏 ആരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈറിനെ കോടതിയില്‍ ഹാജരാക്കി. 1983 ലെ ഒരു ഹിന്ദി സിനിമയിലെ ദൃശ്യം 2018 ല്‍ ട്വീറ്റ് ചെയ്തതിനാണ് അറസ്റ്റ്. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരായ കേസ് അസംബന്ധമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക വൃന്ദ ഗ്രോവര്‍ പറഞ്ഞു.

🙏റിലയന്‍സ് ജിയോ ചെയര്‍മാന്‍ സ്ഥാനം മുകേഷ് അംബാനി ഒഴിഞ്ഞു. മൂത്തമകന്‍ ആകാശ് അംബാനി പുതിയ ചെയര്‍മാന്‍. പങ്കജ് മോഹന്‍കുമാറാണ് മാനേജിംഗ് ഡയറക്ടര്‍.

🙏യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ തിരിച്ചെത്തി. ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്കു മടങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം.

🙏അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കുടുംബത്തിനും അടക്കം 25 അമേരിക്കന്‍ പൗരന്മാര്‍ക്ക് റഷ്യ വിലക്ക് ഏര്‍പ്പെടുത്തി. റഷ്യക്കെതിരേ യുഎസ് ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് ഇവരെ സ്റ്റോപ് ലിസ്റ്റില്‍ ഉള്‍പെടുത്തിയത്.

🙏കുവൈറ്റില്‍ ഫാമിലി, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവച്ചു.

കായികം

🙏അയര്‍ലന്‍ഡിനെ
തിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല് റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡ് അവസാന ബോള്‍ വരെ വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ വിജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി.

🙏വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ പോളണ്ടിന്റെ ഇഗാ സ്വിയാതെകും അമേരിക്കയുടെ കൊക്കൊ ഗൗഫും രണ്ടാം റൗണ്ടിലെത്തി. അതേസമയം പുരുഷ സിംഗിള്‍സില്‍ വിംബിള്‍ഡണില്‍ കിരീടസാധ്യത കല്‍പിച്ചിരുന്ന ഇറ്റാലിയന്‍ താരം മത്തേയോ ബരെറ്റീനി കോവിഡ് ബാധിതനായതോടെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി.