തിരുവനന്തപുരം . അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിരോധിച്ചും പ്രതിപക്ഷത്തെ തിരിച്ചാക്രമിച്ചും ഭരണപക്ഷ അംഗങ്ങള്‍. മുഖ്യമന്ത്രിയെ ഒളിയമ്പ് എയ്തു വീഴ്ത്താനാണ് ശ്രമമെന്ന് കെ.ടി ജലീല്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഇസ്‌ളാമോ ഫോബിയ ഉണ്ടെന്നായിരുന്നു എ.എന്‍.ഷംസീറിന്റെ ആരോപണം.

.ഭരണപക്ഷത്തുനിന്നും വി.ജോയിയാണ് അടിയന്തരപ്രമേയത്തെ എതിര്‍ത്ത് ആദ്യം സംസാരിച്ചത്. ഷാജ് കിരണ്‍ രമേശ് ചെന്നിത്തലയ്ക്കും കുമ്മനം രാജശേഖരനുമൊപ്പമുള്ള ചിത്രങ്ങളും
ജോയി ഉയര്‍ത്തിക്കാട്ടി. സ്വപ്‌നയുടെ അഭിഭാഷകന്‍ പ്രതിപക്ഷ നേതാവിന്റെ അടുത്ത സുഹൃത്താണെന്നും ആരോപിച്ചു.

അടിയന്തരപ്രമേയനോട്ടീസിന്റെ സംവിധായകന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണെും നിര്‍മ്മാതാവാണ് പ്രതിപക്ഷ നേതാവെന്നുമായിരുന്നു പി.ബാലചന്ദ്രന്റെ ആരോപണം. സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഇസ്‌ളാമോ ഫോബിയ ഉണ്ടെന്ന് എ.എന്‍.ഷംസീര്‍. മുഖ്യമന്ത്രിയെ കൂപ മണ്ഡൂകമെന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചെന്നും ഷംസീർ.

കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും കെ.ബി.ഗണേഷ്‌കുമാര്‍. കള്ളക്കഥകളുടെ വെള്ളച്ചാട്ടമാണെന്നും കേന്ദ്ര ഏജന്‍സികള്‍ കുടത്തില്‍ വരെ തപ്പിയിട്ടും ഒന്നും കിട്ടിയില്ലെന്നും കെ.റ്റി.ജലീല്‍.

പ്രതിപക്ഷത്തിന് സമനില തെറ്റിയ അവസ്ഥയാണെന്ന് തോമസ് കെ.തോമസ് ആരോപിച്ചു.