മുംബൈ. ഒഎന്‍ജിസിയുട ഓയില്‍ റിഗ്ഗില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ കടലില്‍ വീണു. അപകടത്തിൽ നാലു പേർ മരിച്ചതായി ഒഎന്‍ജിസിഅറിയിച്ചു.രണ്ടു പൈലറ്റുമാര്‍ അടക്കം ഹെലികോപ്റ്ററില്‍ 9 പേരാണ് ഉണ്ടായിരുന്നത്.
മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിൽ ഒഎന്‍ജിസി യുടെ സാഗർ കിരൺ ഓയിൽ റിഗിന് സമീപമാണ് സംഭവം. റിഗ്ഗിലെ ലാന്‍ഡിങ് മേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഹെലികോപ്റ്റര്‍ വീണത്.

ഹെലികോപ്റ്ററിനോട് ചേര്‍ന്ന് ഘടിപ്പിച്ചിരിക്കുന്ന ഫ്‌ളോട്ടേഴ്‌സ് ഉപയോഗിച്ച് ലാന്‍ഡ് ചെയ്യാനായിരുന്നു ശ്രമം. ഹെലികോപ്റ്ററില്‍ ആറ് ഒഎന്‍ജിസി ജീവനക്കാരും ഒഎന്‍ജിസിയ്ക്ക് വേണ്ടി കോണ്‍ട്രാക്ട് എടുത്ത സ്ഥാപനത്തിലെ ജീവനക്കാരനുമാണ് ഉണ്ടായിരുന്നത്. അപകടത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചു.