ഇന്ത്യയിലെ എംഎസ്എംഇകൾ ക്ലീൻഎനർജിയിലേക്ക് : ശിൽപശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള (എംഎസ്എംഇ) ആഗോള ദിനത്തോടനുബന്ധിച്ച് വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയും(ഡബ്ലിയുആർഐഐ )ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റൈനബിൾ കമ്യൂണിറ്റീസും (ഐഎസ്സി) ചേർന്ന് ഇന്ത്യയിലെ എസ്എംഇകൾ ക്ലീൻ എനർജിയിലേക്കു മാറുന്നതിനെകുറിച്ച് ശിൽപശാല സംഘടിപ്പിച്ചു. സമ്പദ്ഘടനയ്ക്കും സുസ്ഥിരവികസനത്തിനും വേണ്ടി ഈമേഖല നൽകുന്ന നിർണായക സംഭാവനകളെകുറിച്ച പൊതുജന അവബോധം വളർത്താനാണ് ആഗോളതലത്തിൽ ഈദിനം ആചരിക്കുന്നത്.

ചെറുകിട ബിസിനസുകൾ ക്ലീൻഎനർജിയിലേക്കു മാറുന്നതിന് സഹായകരമായ സാങ്കേതികവിദ്യയും സാമ്പത്തികപിന്തുണയും ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് ഏകദിനശിൽപശാലയോടനുബന്ധിച്ച് ഒരുവിദഗ്ധപാനൽചർച്ചയും സംഘടിപ്പിക്കുകയുണ്ടായി. തൊഴിലവരസങ്ങളും വരുമാനമാർഗങ്ങളും സംബന്ധിച്ച പുതിയമേഖലകൾ തുറന്നുനൽകുന്ന ഈമാറ്റത്തിന് ്എങ്ങനെതുടക്കം കുറിക്കാം എന്ന് ചർച്ചനടത്തി.

മുഖ്യപ്രഭാഷണംനടത്തികൊണ്ട് ഉയർന്ന വൈദഗ്ധ്യമുള്ളതും ഊർജത്തിന്റെ ശുദ്ധമായ രൂപങ്ങളിലേക്ക് മാറുന്നതിന് ഏറ്റവും കുറഞ്ഞ നിക്ഷേപം ആവശ്യമുള്ളതുമായ ഇന്ത്യയുടെ എംഎസ്എം ഇമേഖലയെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസഡയറക്ടർ ജനറൽ അഭയ് ബക്രെ പ്രശംസിച്ചു. തങ്ങളെ സംബന്ധിച്ചിടത്തോളം, എംഎസ്എം ഇമേഖലയ്ക്കാണ് മുൻഗണന, എസ്എംഇ മേഖലയ്ക്കായി തങ്ങൾ ചെയ്യുന്നതെന്തും ശുദ്ധമായ ഊർജത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ രൂപപ്പെടുത്തുമെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിശാലമായ അർത്ഥത്തിൽ ഇന്ത്യയിലെ ചെറുകിട ബിസിനസിനായി സാങ്കേതിക വിദ്യയും സാമ്പത്തികപിന്തുണയും ലഭ്യമാണെന്ന് സാങ്കേതികവിദ്യാപാനലിന്റെ മോഡറേറ്ററായ ഐഎസ്സി ഇന്ത്യ കൺട്രിഡയറക്ടർ വിവേക്ആധിയ പറഞ്ഞു. എന്നാൽ എംഎസ്എംഇ മേഖലയിലെ വിവധ വിഭാഗങ്ങൾക്ക് പ്രത്യേകം അനുസൃതമായരീതിയിൽ ഇവ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി കേന്ദ്രസർക്കാരിന്റെ ടെക്നോളജി ഇൻഫർമേഷൻ അസസ്സ്മെന്റ് ഫോർ കാസ്റ്റിങ്കൗൺസിലുമായി(ടിഐഎഫ്എസി) ചേർന്നുകൊണ്ട് ഡബ്ലിയുആർഐ ഇന്ത്യയും ഐഎസ്സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ ഇന്നവേറ്റീവ് ക്ലീൻഎനർജിടെക്നോളജി പ്ലാറ്റ്ഫോമിന്റെ(ഐ-സെറ്റ്)അവതരണവും ശിൽപശാലയോട ്അനുബന്ധിച്ചുനടത്തി. ഇന്ത്യയിലെ ചെറുകിട വ്യവസായ മേഖലകളിൽ അവയ്ക്കു അനുയോജ്യമായ ഹരിതോർജ്ജം ഉപയോഗിക്കുന്നത് പ്രോൽസാഹിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചെറുകിട ബിസിനസുകൾക്ക് ഓരോമേഖലയിലും നേരിടേണ്ടിവരുന്ന വ്യത്യസ്തമായവെല്ലുവിളികൾ തിരിച്ചറിയുന്നതിനും സംസ്ഥാന, ദേശീയതലങ്ങൾക്കും അപ്പുറം അവയ്ക്ക് പരിഹാരം നിർദേശിക്കുവാനും ഈപ്ലാറ്റ്ഫോമിലൂടെ സാധ്യമാവുമെന്നാണ് ഉദ്ദേശിക്കുന്നുണ്ട്.

വ്യത്യസ്ത ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുകൊണ് ആരംഭിക്കുന്ന ഐ-സെറ്റ് പ്രത്യേക ക്ലസ്റ്ററുകളിൽ സംരംഭകർ പരീക്ഷിക്കുന്ന സംവിധാനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കും. ഇതിനുതുടക്കം കുറിച്ചുകൊണ്ട് തമിഴ്നാട്ടിലെ തിരുപൂരിൽ അവിടെയുള്ള ടെക്സ്റ്റൈൽ ക്ലസ്റ്ററിൽ ആവശ്യമായ സംവിധാനങ്ങളും കേരളത്തിലെ കൊച്ചിയിൽ സ്ഥലപരിമിതിനേരിടുന്ന ഭക്ഷ്യസംസ്‌ക്കരണ, സീഫുഡ് ക്ലസ്റ്ററുകൾക്ക് ആവശ്യമായ സംവിധാനങ്ങളും പരിഗണിക്കും. മറ്റു രണ്ട് റോഡ്ഷോകൾ ഗുജറാത്തിലെ അഹമ്മദാബാദിലും ഹരിയാനയിലെ കർണാലിലുമായിരിക്കും. കെമിക്കലുകളുമായും ഡൈക്ലസ്റ്ററുകളുമായും ബന്ധപ്പെട്ടും മരവും അതിന്റെ ഉപോൽപന്നങ്ങളുമായും ബന്ധപ്പെട്ടുമുഉള്ള പരിഹാരങ്ങളാവും ഇവിടങ്ങളിൽ പരിഗണിക്കുക.

ഐ-സിഇടിയുടെ ടെക്നോളജി റോഡ്ഷോയിലെ വിജയിയായി ടെയ്ലർമേഡ് റിന്യൂവബിൾ പ്രൈവറ്റ് ലിമിറ്റഡിനെ (ടിആർഎൽ)തിരഞ്ഞെടുത്തു.ഊർജ്ജ ഉപഭോഗം ഗണ്യമായി കുറച്ചുകൊണ്ട് സീറോം മാലിന്യ ഡിസ്ചാർജ് മാനുഫാക്ചറിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുന്ന സാങ്കേതികവിദ്യയായ ടിആർഎൽ റെയിൻ ആണ് ടിആർഎൽപ്രദർശിപ്പിച്ചത്. ഭക്ഷണം, രാസവസ്തുക്കൾ, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിലുടനീളം മാലിന്യങ്ങളും ഹരിതഗൃഹവാതകങ്ങളും കുറയ്ക്കുന്നതിന് ഇതുസഹായിക്കും. കമ്പനിയെ പ്രതിനിധീകരിച്ച് ടിആർഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ധർമേന്ദ്രഗോർ അവാർഡ് ഏറ്റുവാങ്ങി.

പ്രവർത്തനക്ഷമതയും ഉൽപ്പാദന ക്ഷമതയ്ക്കും പുറമെ ക്ലീൻടെക്നോളജിയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടുന്നതിനും ഐ-സെറ്റ് പിന്തുണനൽകും. താൽപര്യമുള്ള നിക്ഷേപകർ, ഉപഭോക്താക്കൾ, പങ്കാളികൾ എന്നിവരുമായി ചേർന്നുകൊണ്ടാവും ഇത്തരത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിക്കുക.

മാക്അർതർ ഫൗണ്ടേഷൻ ഇന്ത്യാ ഓഫിസ്ഡെപ്യൂട്ടി ഡയറക്ടർ ജർണയിൽസിങ്,ഡബ്ലിയുആർഐഇന്ത്യസിഇഒഡോ.ഒപിഅഗർവാൾ തുടങ്ങിയവർ ശിൽപശാലയിൽപങ്കെടുത്തു.

Advertisement