തിരുവനന്തപുരം.സ്വര്‍ണ്ണക്കടത്ത് ആരോപണം, അടിയന്തര പ്രമേയം നിയമസഭയില്‍ ചര്‍ച്ച ചെയ്യും. ഇന്ന് നല്കിയ അടിയന്തര പ്രമേയം സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. ഉച്ചക്ക് ഒരു മണിമുതല്‍ മൂന്നുമണിവരെയാണ് ചര്‍ച്ച. ചര്‍ച്ച സഭാടിവി സംപ്രേഷണം ചെയ്യുമോ എന്ന് വ്യക്തമല്ല. ജനങ്ങള്‍ അറിയേണ്ട വിഷയമായതിനാല്‍ ചര്‍ച്ച ചെയ്യുമെന്നാണ് പിണറായി വിജയന് സഭയില്‍ പറഞ്ഞത്. രണ്ടാം പിണറായി സര്‍ക്കാര്‍ ചര്‍ച്ചക്കെടുക്കുന്ന രണ്ടാം അടിയന്തരപ്രമേയമാണിത്. സില്‍വര്‍ ലൈനിലായിരുന്നു ആദ്യ ചര്‍ച്ച.