ജില്ലയിലെ മലയോര മേഖലയിൽ നേരിയ ഭൂചലനം. പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ മേഖലകളിൽ രാവിലെ 7.45നാണ് വലിയ ശബ്ദത്തോട് കൂടിയ ഭൂചലനം അനുഭവപ്പെട്ടത്. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കർണാടകയിലെ കുടകാണ് പ്രഭവ കേന്ദ്രം. ഇവിടെ റിക്‌ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി. അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ അനുരണനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച്ചയും പാണത്തൂരിലെ ചില പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല