കണ്ണൂർ. സർവ്വകലാശാല വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ. വീട്ടിൽനിന്ന് സർവ്വകലാശാല ക്യാമ്പസിലേക്കുള്ള യാത്രക്കിടെയായിരുന്നു പ്രതിഷേധം.

പ്രിയ വർഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകാനുള്ള തീരുമാനം അനധികൃതമാണെന്നും വി സി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പോലീസ് അസാധാരണ സുരക്ഷയൊരുക്കിയെങ്കിലും പ്രതിഷേധം തടയാനായില്ല. ഏറെ നേരം യാത്ര തടസപ്പെട്ടു. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയത് നീക്കി.