courtesy.siraj mk, kidilan trolls, fb

2022 ജൂൺ 28 ചൊവ്വ

BREAKING NEWS

👉 നിയമസഭയിൽ ചോദ്യോത്തര വേള തുടങ്ങി.

👉 നിയമസഭയിയിൽ
സ്വർണ്ണക്കടത്തിൽ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി

👉 നിയമസഭാ സമ്മേളനം ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യത

👉 സിനിമാ താരം അംബികാ റാവു തൃശൂരിൽ അന്തരിച്ചു. കുമ്പളങ്ങി നൈറ്റ്സിലെ അമ്മവേഷം ശ്രദ്ധിക്കാട്ടു. സഹസംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്.

👉 തലസ്ഥാനത്ത് ഭിന്നശേഷിക്കാർ റോഡ് ഉപരോധിച്ച് സമരം തുടരുന്നു.സെക്രട്ടറിയറ്റിന് മുന്നിൽ ഗതാഗത സ്തംഭനം.

👉 വടകരയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചു.
കാർ കത്തിച്ചു. പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്ന് സംശയം.

👉 തൃശൂരിൽ ട്രെയിനിൽ അപമാനിക്കപ്പെട്ട കുടുംബം റെയിൽവേ സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടങ്ങും.3 പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്.

👉 അമേരിക്കയിലെ ടക്സസിൽ 46 മെക്സിക്കൻ സ്വദേശികൾ ശ്വാസം മുട്ടി മരിച്ചു.

courtesy. kidilan trolls, fb

കേരളീയം

🙏സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയ്ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സ്വപ്ന സുരേഷും പി.സി ജോര്‍ജും ശ്രമിച്ചെന്ന കേസില്‍ സരിത നല്‍കിയ രഹസ്യമൊഴി അന്വേഷണ സംഘത്തിനു കോടതി കൈമാറി.

🙏സുപ്രീകോടതിയുടെ ബഫര്‍സോണ്‍ വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് മുഖ്യമന്ത്രി. അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തുകയാണ്. ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഒരു കിലോമീറ്റര്‍ വരെയാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

🙏കേരള നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയിട്ടില്ലെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. മാധ്യമപ്രവര്‍ത്തകരുടെ പാസ് പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

🙏2016 ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിലെ ആരോപണം തള്ളിയത്. അങ്ങനെയൊരു ബാഗേജ് തന്നെ ഇല്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

🙏നിയമസഭയില്‍ ചട്ടം ലംഘിച്ചു പ്രതിഷേധിക്കുകയും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്കു പരാതി നല്‍കി. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയതും ചട്ടലംഘനമാണെന്ന് ചൂണ്ടിക്കിട്ടിയിട്ടുണ്ട്.

🙏മാധ്യമ പ്രവര്‍ത്തകരോടു പല തവണ ‘കടക്കൂ പുറത്തെ’ന്ന് ആക്രോശിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ മറവി രോഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്‍ഡിഎഫ് സഭയില്‍ ചെയ്തതുപോലെ ഹീനമായ കാര്യം യുഡിഎഫ് ചെയ്തിട്ടില്ല.

🙏പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേത് അപക്വമായ സമീപനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. രമേശ് ചെന്നിത്തല അല്‍പനാണെന്ന് കാണിക്കാന്‍ വിഡി സതീശന്‍ വിഭ്രാന്തി കാണിക്കുന്നുവെന്നും ജയരാജന്‍.

🙏കല്‍പ്പറ്റയില്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഏഴു പേരെ അറസ്റ്റു ചെയ്തു. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ ഉള്‍പ്പടെ ഏഴു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

🙏കെഎസ്ആര്‍ടിസി
യിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്കുകൂടി ശമ്പളം നല്‍കി. ഇനി കാഷ്വല്‍ ലേബേഴ്സിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ശമ്പളം നല്‍കാനുണ്ട്. ഇതിനായി 16 കോടി രൂപ കണ്ടെത്തണമെന്നാണ് മാനേജ്മെന്റ് പറയുന്നത്.

🙏കെഎസ്ആര്‍ടിസി
യിലെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമായി. സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് അസോസിയേഷന്‍ സിഎംഡി ഓഫീസ് ഉപരോധിച്ചു.

🙏ഓഫീസിലെ അതിക്രമത്തെക്കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉത്തരവിറക്കിയ ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജയോട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിശദീകരണം തേടി. ഈ മാസം പതിനേഴിനാണ് കൃഷ്ണ തേജ വിവാദ ഉത്തരവിറക്കിയത്.

🙏നടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ നടന്‍ വിജയ് ബാബുവിനെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു. പനമ്പള്ളി നഗറിലെ ഡി ഹോംസ് സ്യൂട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. പീഡിപ്പിച്ചെന്നു പറയുന്ന ഹോട്ടലുകളിലും വിജയ് ബാബുവിനെ എത്തിച്ച് തെളിവെടുക്കും.

🙏കേസ് ഒതുക്കണമെന്ന് വിജയ് ബാബു അതിജീവിതയുടെ ബന്ധുവിനോട് അഭ്യര്‍ത്ഥിക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത്. വിജയ് ബാബുവിന്റെ അറസ്റ്റു രേഖപ്പെടുത്തി ആദ്യദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു പിറകേയാണ് സംഭാഷണം പുറത്തുവന്നത്.

🙏കെട്ടിട നമ്പര്‍ ക്രമക്കേട് വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തി. റവന്യൂ വിഭാഗത്തിലാണ് പരിശോധന.

🙏രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിന് മേല്‍നോട്ടവുമായി എഡിജിപി മനോജ് എബ്രഹാം കല്‍പ്പറ്റയില്‍. മാനന്തവാടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

🙏സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി 27 അംഗങ്ങളെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. കൊച്ചിയില്‍ വനിത കമ്മിഷന്‍ അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ‘അമ്മ’, ഡബ്ല്യുസിസി തുടങ്ങിയ ഒമ്പതു സംഘടനകളില്‍നിന്ന് മൂന്നു പേരെ മോണിറ്ററിംഗ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തു.

🙏കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ
വര്‍ഗീസിനെ നിയമിച്ചു. വിവാദങ്ങളെ തുടര്‍ന്ന് മാസങ്ങളായി പൂഴ്ത്തി വച്ച റാങ്ക് ലിസ്റ്റ് ഇന്നലെ ചേര്‍ന്ന സിണ്ടിക്കറ്റ് അംഗീകരിക്കുകയായിരുന്നു.

🙏സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലികമായി ജോലിചെയ്ത് പിരിച്ചുവിട്ട ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നട്ടുച്ചയ്ക്ക് സെക്രട്ടേറിയറ്റിനു മുന്നില്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ച് സംയുക്ത കൂട്ടായ്മ. മൂവായിരത്തോളം ഭിന്നശേഷിക്കാരാണ് സ്ഥിരനിയമനം ആവശ്യപ്പെടുന്നത്.

🙏വയനാട് നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 16 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🙏ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. റംഷാദ്, ജുനൈദ്, മുഹമ്മദ് സുല്‍ഫി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.

🙏തിരുവനന്തപുരം പുതിശേരിയിലെ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി നൈസാമിന്റെ വീട് ആക്രമിച്ചതിന് സിപിഎം പാറശാല ഏരിയാ കമ്മിറ്റി അംഗത്തിനും സംഘത്തിനുമെതിരേ കേസ്.

🙏പാലക്കാട് പുതുപ്പരിയാരത്ത് മേപ്പാടി ആദിവാസി കോളനിക്കു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണ പുലിയേയും മൂന്ന് കാട്ടുപന്നികളേയും വനംവകുപ്പുകാര്‍ പുറത്തെത്തിച്ചു.

🙏ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍, ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ . ധീരജിന്റെ കൊലപാതകത്തിലെ കോണ്‍ഗ്രസ് ഗൂഢാലോചന വെളിവാക്കുന്നതാണ് സി പി മാത്യുവിന്റെ കൊലവിളി പ്രസംഗമെന്ന് എസ്എഫ്ഐ.

🙏നെയ്യാറ്റിന്‍കരയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് ഇടിച്ച് വീഴ്ത്തിയ മൂന്ന് വഴിയാത്രക്കാരില്‍ ഒരാള്‍ മരിച്ചു. നെയ്യാറ്റിന്‍കര കൃഷ്ണപുരം ഗ്രാമം സ്വദേശി ജയകുമാര്‍ (65) ആണ് മരിച്ചത്.

ദേശീയം

🙏മഹാരാഷ്ട്രയില്‍ വിമത എംഎല്‍എമാര്‍ക്കെതിരേ ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ അയോഗ്യതാ നോട്ടീസില്‍ മറുപടി നല്‍കാന്‍ ജൂലൈ 11 വരെ സുപ്രീം കോടതി സമയം നല്‍കി. അതുവരെ വിമതര്‍ക്കെതിരേ നടപടി എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

🙏ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു കത്തു നല്‍കി.

🙏മഹാരാഷ്ട്രയിലെ വിമത മന്ത്രിമാരുടെ വകുപ്പുകളും അധികാരങ്ങളും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ റദ്ദാക്കി. ഏക്നാഥ് ഷിന്‍ഡേ അടക്കം ഒമ്പതു മന്ത്രിമാരുടെ വകുപ്പുകളാണ് മാറ്റിയത്.

🙏ഡല്‍ഹിയില്‍ ഓഫീസ് ആക്രമണം ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണ ചടങ്ങിനിടെയാണ് നേതാക്കള്‍ ഇക്കാര്യം സംസാരിച്ചത്.

🙏പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയുടെ പ്രചാരണത്തിനായി പതിനൊന്നംഗ സമിതിയെ നിയോഗിച്ചു. 10 അംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും ഒരാള്‍ പൊതുസമൂഹ പ്രതിനിധിയുമാണ്. ജയറാം രമേശ് , സീതാറാം യെച്ചൂരി, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.

🙏ഗുജറാത്ത് കലാപക്കേസില്‍ മോദി അടക്കമുള്ളവരെ കുറ്റമുക്തമാക്കിയ സുപ്രീം കോടതി വിധി നിരാശാജനകമാണെന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. യഥാര്‍ത്ഥ അന്വേഷണം വേണമെന്നു ഹര്‍ജി നല്‍കിയ സാക്കിയ ജാഫ്രിക്കൊപ്പമാണ് കോണ്‍ഗ്രസ്. കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞു മാറാനാകില്ല.

🙏പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ അടുത്ത മാസം മുതല്‍ വൈദ്യുതി സൗജന്യമായി നല്‍കും. തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ സൗജന്യ വൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി ഹര്‍പാല്‍ സിംഗ് ചീമ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 300 യൂണിറ്റ് വൈദ്യുതിയാണ് സൗജന്യമായി ലഭിക്കുക.

🙏ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. വിദ്വേഷം വളര്‍ത്തുന്ന പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. 2018 ലെ ഒരു ട്വീറ്റിന്റെ പേരിലാണ് അറസ്റ്റെന്നാണ് സൂചന.

🙏കര്‍ണാടകത്തില്‍ ബെല്ലാരി സന്തൂര്‍ മേഖലയിലെ ദളിത് കുടുംബങ്ങളുടെ വീട് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടും മുന്നോക്ക വിഭാഗത്തിലെ യുവാവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചും ദളിത് യുവാവിനെ മുന്നോക്ക ജാതിക്കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു.

🙏കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വമ്പന്‍ നിക്ഷേപവുമായി മുകേഷ് അംബാനിയും ഗൗതം അദാനിയും. ഇരുവരും ചേര്‍ന്ന് 1.68 ലക്ഷം കോടി രൂപ നിക്ഷേപിക്കും.

🙏ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിനാകാന്‍ സാധ്യതയെന്ന് അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ സെന്റര്‍ അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടും.

കായികം

🙏ഏഷ്യന്‍ ഗെയിംസ് ഡ്രാഗണ്‍ ബോട്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടി ചേര്‍ത്തല സ്വദേശിനിയായ പൊലീസ് ഉദ്യോഗസ്ഥ. ശാലിനി ഉല്ലാസ് ആണ് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ ടീമില്‍ ഒന്‍പത് വനിതകള്‍ ഉള്‍പ്പെടെ 28 പേരാണ് പങ്കെടുക്കുക. കേരള പൊലീസില്‍നിന്ന് പാലക്കാട്ടെ സിപിഒ കെപി അശോക് കുമാര്‍, കോട്ടയത്തെ സിപിഒ പിഎം. ഷിബു എന്നിവര്‍ ഡ്രാഗണ്‍ ബോട്ട് പുരുഷ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

🙏ഇംഗ്ലണ്ടിന്റെ ഏകദിന, ട്വന്റി20 ടീമുകളുടെ നായകനായ ഓയിന്‍ മോര്‍ഗന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നു. മോശം ഫോമും ആരോഗ്യ പ്രശ്‌നങ്ങളമാണ് മോര്‍ഗനെ വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിക്കുന്നത്.