കൊച്ചി.സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നസുരേഷ് വീണ്ടും ചോദ്യം ചെയ്യലിനായി ഇ ഡി ക്ക് മുന്നിൽ ഹാജരായി. മൂന്നാം ദിവസമാണ് സ്വപ്നയെ ഇ.ഡി. ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരായ ഗൂഢാലോചന കേസിൽ ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും സ്വപ്നക്ക് നോട്ടീസ് നൽകിയിരുന്നു. ഇ.ഡി.യുടെ ചോദ്യം ചെയ്യൽ തുടരുന്നതിനാൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാകില്ലെന്ന് സ്വപ്ന ഉദ്യോഗസ്ഥരെ അറിയിച്ചു.

ഗൂഢാലോചന കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിൽ സ്വപ്ന സുരേഷ് വീണ്ടും ഹൈകോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.കൂടുതൽ വകുപ്പുകൾ ചുമത്തിയതിൽ ആശങ്കയില്ലെന്നും
സരിത നായരെ പോലെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടികൾ എന്നും സ്വപ്ന പ്രതികരിച്ചു. അതേ സമയം കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള സ്വപ്ന സുരേഷിന്റെ ഹർജി പരിഗണിക്കുന്നത് എറണാകുളം ജില്ലാ കോടതി ഈ മാസം 29 ലേക്ക് മാറ്റി.കൂടുതൽ വാദം കേൾക്കാൻ ആണ് മാറ്റിയത്.