കൊച്ചി. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായ എൻ ഡി പ്രസാദ് മരിച്ച നിലയിൽ. കളമശ്ശേരി സ്വദേശിയായ പ്രസാദിനെ വീടിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് പ്രസാദിനെ മരിച്ച നിലയിൽ കണ്ടത്
ആക്ഷൻ ഹീറോ ബിജു, ഇബ, കർമാനി എന്നീ സിനിമകളിലാണ് പ്രസാദ് അഭിനയിച്ചത്. മാനസിക പ്രശ്‌നങ്ങളും കുടുംബപ്രശ്‌നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. നിരവധി അക്രമ കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. മയക്കുമരുന്ന് കേസിലും അറസ്റ്റിലായിട്ടുണ്ട്.