തിരുവനന്തപുരം . സംഘര്‍ഷഭരിതമായ അന്തരീക്ഷത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കം
പതിനഞ്ചാം സഭയുടെ അഞ്ചാം സമ്മേളനത്തിന് ആണ് ഇന്ന് തുടക്കമായത്.
ചോദ്യേത്തര വേള തുടങ്ങിയതോടെ സഭയിൽ പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചു
പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയതോടെ ചോദ്യേത്തര വേള തടസപ്പെടുത്തരുതെന് സ്പീക്കർ ആവശ്യപ്പെട്ടു.
പ്ലക്കാർഡും ബാനറുമായി പ്രതിപക്ഷം രംഗത്ത്. പ്ലക്കാർഡുകളും ബാനറുകളും ഉയർത്തുന്നത് സഭാ ചട്ടങ്ങൾക്ക് എതിരെന്ന് സ്പീക്കർ അറിയിച്ചു.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷ നോട്ടീസ്. ടി.സിദ്ദിഖാണ് നോട്ടീസ് നൽകിയത്
എസ് എഫ് ഐ ക്രിമിനലുകൾക്ക് പൊലീസ് ഒത്താശയെന്ന് പ്രതിപക്ഷം യഥാർഥ പ്രതികളെ പിടികൂടുന്നില്ല
കേസ് അട്ടിമറിക്കുന്നു, എന്നും നോട്ടീസിൽ പറയുന്നു.

പ്രതിപക്ഷ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ കാണിക്കാതെ സദാ ടി വി. പിന്നീട് സഭതല്‍ക്കാലം നിര്‍ത്തിവച്ചു.

മാധ്യമ നിയന്ത്രണം. നിയമസഭയിൽ കടുത്ത മാധ്യമ നിയന്ത്രണം. കഴിഞ്ഞ സമ്മേളനം വരെ ഇല്ലാത്ത നിയന്ത്രണം ആണ് ഇത്തവണ. മാധ്യമങ്ങൾക്ക് പ്രവേശനം മീഡിയാ റൂമിൽ മാത്രം. സഭയിൽ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിൻ്റെയും ഓഫീസുകളിലും വിലക്ക് ഏര്‍പ്പെടുത്തി.