തിരുവനന്തപുരം. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു.അഞ്ചുതെങ്ങ് സ്വദേശി വാൾട്ടർ ജോൺ ആണ് മരിച്ചത്.വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം.
ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
മത്സ്യബന്ധനത്തിനായി പുറപ്പെട്ട സംഘത്തിലെ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ജസ്റ്റിൻ, വിൽഫ്രഡ്‌, സ്റ്റീഫൻ എന്നിവർക്കാണ് പരിക്കേറ്റത്.
മരിച്ച വാൾട്ടർ ജോണിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.