ന്യൂഡല്‍ഹി: എല്ലാറ്റിനും ഒരു പരിധിയുണ്ട്. എന്നാല്‍, ആര്‍.ബി ശ്രീകുമാര്‍ എല്ലാ പരിധികളും ലംഘിച്ചു, ഗുജറാത്തില്‍, ട്രെയിന്‍ കത്തിച്ചതിനു പിന്നാലെ നടന്ന കലാപവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ നല്‍കിയതിനു മുന്‍ ഐപിഎസ് ഓഫീസറെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി നമ്ബിനാരായണന്‍.

മുന്‍ ഐപിഎസ് ഓഫീസറായിരുന്ന ആര്‍.ബി ശ്രീകുമാറിനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ അകപ്പെട്ടു പോയ ഐഎസ്ആര്‍ഒ ചാരക്കേസിലും ആര്‍.ബി ശ്രീകുമാര്‍ ചെയ്തത് ഇതുതന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെട്ടുകഥകള്‍ സൃഷ്ടിച്ച് വിവാദമാക്കാന്‍ ശ്രമിച്ചതിനാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. മുമ്ബും അയാള്‍ ഇതു തന്നെയാണ് ചെയ്തതെന്ന് നമ്ബി നാരായണന്‍ വെളിപ്പെടുത്തുന്നു.

എല്ലാറ്റിനും ഒരു പരിധിയുണ്ട്. എന്നാല്‍, ആര്‍.ബി ശ്രീകുമാര്‍ എല്ലാ പരിധികളും ലംഘിച്ചെന്നും, അതിനാല്‍ത്തന്നെ അവന്‍ അറസ്റ്റിലായതില്‍ വളരെ സന്തോഷമുണ്ടെന്നും നമ്ബി നാരായണന്‍ തുറന്നു പറഞ്ഞു. ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന നമ്ബി നാരായണനെതിരെ ചാരവൃത്തി ആരോപിച്ചുള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ആര്‍.ബി ശ്രീകുമാര്‍.